Begin typing your search above and press return to search.
തുടര്‍ച്ചയായി രണ്ടാംദിവസവും ഇടിവ്; തിരുത്തലിന് കളമൊരുങ്ങിയോ?
നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കാണിച്ചതോടെ ഓഹരി സൂചികകള്‍ ഇന്നും ഇടിഞ്ഞു. തുടര്‍ച്ചയായി ഏഴ് ദിവസത്തെ കുതിപ്പിന് ശേഷം ഇന്നലെ ഇടിഞ്ഞ ഓഹരി സൂചികകള്‍ ഇന്ന് രാവിലെ ഉണര്‍വോടെ തുടങ്ങിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താനായില്ല.
മെറ്റല്‍, എനര്‍ജി, കാപ്പിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ഡ്യൂറബ്ള്‍സ് തുടങ്ങിയരംഗത്തെ ഓഹരികള്‍ ലാഭമെടുക്കലിനെ തുടര്‍ന്ന് താഴ്ന്നു.
സ്‌മോള്‍ - മിഡ്കാപ് ഓഹരികള്‍ക്ക് വില്‍പ്പനസമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ല. വിശാലവിപണിയില്‍ ഇന്നും ഇടിവായിരുന്നു.
സെന്‍സെക്‌സ് ഇന്ന് രാവിലെ 61,880 ല്‍ തൊട്ടെങ്കിലും പിന്നീട് മുന്നേറ്റം തുടര്‍ന്നില്ല. 456 പോയ്ന്റ് ഇടിവോടെ 61,260ലാണ് ഇന്നത്തെ ക്ലോസിംഗ്.
നിഫ്റ്റി 152 പോയ്ന്റ് ഇടിഞ്ഞ് 18,267ലും ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്കാപ് സൂചിക 1.9 ശതമാനവും സ്‌മോള്‍കാപ് സൂചിക 2.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ഓരോ ഇടിവിലും വാങ്ങുക എന്ന തന്ത്രം ഇപ്പോള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പ് ഓഹരി വിദഗ്ധര്‍ നല്‍കുന്നുണ്ട്. വിശാല വിപണിയില്‍ വില്‍പ്പനസമ്മര്‍ദ്ദം പ്രകടമാണെന്നും തിരുത്തല്‍ സമീപഭാവിയില്‍ സംഭവിച്ചേക്കാമെന്നും ഒരു കൂട്ടര്‍ വിലയിരുത്തുന്നുണ്ട്. നിക്ഷേപകര്‍ അങ്ങേയറ്റം ശ്രദ്ധയോടെ മാത്രമേ ഇപ്പോള്‍ തീരുമാനമെടുക്കാവൂയെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.

കേരള കമ്പനികളുടെ പ്രകടനം
ഒന്‍പത് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില ഇന്ന് 5.68 ശതമാനം ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകളും കൂടി. കേരളം ആസ്ഥാനമായുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ഓഹരി വിലകളും ഇന്ന് ഇടിവ് രേഖപ്പെടുത്തി.
Next Story
Videos