ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണി നേട്ടത്തില്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 383.21 പോയ്ന്റ് ഉയര്‍ന്ന് 61350.26 പോയ്ന്റിലും നിഫ്റ്റി 143.00 പോയ്ന്റ് ഉയര്‍ന്ന് 18268.40 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകള്‍ ആഭ്യന്തര വിപണിയെ തുടക്കത്തില്‍ മുന്നോട്ട് നയിച്ചെങ്കിലും പിന്നീട് താഴാന്‍ തുടങ്ങി. എന്നാല്‍ ഓട്ടോ, മെറ്റല്‍, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ ദിവസാവസാനം നേട്ടം കൈവരിക്കാനായി. 2174 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1007 ഓഹരികളുടെ വിലയാണ് ഇടിഞ്ഞത്. 150 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടൈറ്റന്‍ കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എച്ച് യു എല്‍, എന്‍ടിപിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ഓട്ടോ, റിയല്‍റ്റി മെറ്റല്‍, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ 1-3 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് ഓഹരികള്‍ 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
21 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ഇന്‍ഡിട്രേഡ് (4.97 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.79 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.53 ശതമാനം), കിറ്റെക്‌സ് (3.46 ശതമാനം) മണപ്പുറം ഫിനാന്‍സ് (2.35 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.18 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.09 ശതമാനം) എവിറ്റി (2.04 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, അപ്പോളോ ടയേഴ്‌സ് എന്നീ കേരള കമ്പനികള്‍ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.





Related Articles
Next Story
Videos
Share it