സൂചികകളില്‍ നേരിയ ഉയര്‍ച്ച

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി. സെന്‍സെക്‌സ് 36.74 പോയ്ന്റ് ഉയര്‍ന്ന് 58803.33 പോയ്ന്റിലും നിഫ്റ്റി 3.30 പോയ്ന്റ് ഉയര്‍ന്ന് 17539.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1726 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1612 ഓഹരികളുടെ വിലയിടിഞ്ഞു. 137 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ബിപിസിഎല്‍, ശ്രീസിമന്റ്‌സ്, ഹീറോ മോട്ടോകോര്‍പ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്. അതേസമയം എച്ച്ഡിഎഫ്‌സി, ഐറ്റിസി, അദാനി പോര്‍ട്‌സ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
കാപിറ്റല്‍ ഗുഡ്‌സ് സൂചിക 1 ശതമാനം നേട്ടമുണ്ടാക്കി. ഓയ്ല്‍ & ഗ്യാസ് സൂചിക 1 ശതമാനം ഇടിഞ്ഞു. ഐറ്റി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, ഫാര്‍മ, പി എസ് യു ബാങ്ക് ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയുന്നതിനും വിപണി സാക്ഷിയായി. യുെസ് ജോബ് ഡാറ്റ പുറത്തു വരാനിരിക്കെ ആഗോള വിപണിയില്‍ ഓഹരികള്‍ വന്‍തോതില്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും ഉണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ 15 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (6.05 ശതമാനം), എവിറ്റി (5.60 ശതമാനം), നിറ്റ ജലാറ്റിന്‍ (5.25 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (4.49 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.75 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.18 ശതമാനം), സിഎസ്ബി ബാങ്ക് (2.87 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. എന്നാല്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 11 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
മണപ്പുറം ഫിനാന്‍സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നീ ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 253.30

ആസ്റ്റര്‍ ഡി എം 230.15

എവിറ്റി 111.25

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 216.70

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 379.30

സിഎസ്ബി ബാങ്ക് 216.55

ധനലക്ഷ്മി ബാങ്ക് 12.33

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.95

എഫ്എസിടി 121.85

ഫെഡറല്‍ ബാങ്ക് 119.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.20

ഹാരിസണ്‍സ് മലയാളം 168.65

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 28.00

കല്യാണ്‍ ജൂവലേഴ്‌സ് 84.80

കേരള ആയുര്‍വേദ 73.60

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 113.45

കിറ്റെക്‌സ് 224.60

കെഎസ്ഇ 1946.45

മണപ്പുറം ഫിനാന്‍സ് 103.10

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 202.00

മുത്തൂറ്റ് ഫിനാന്‍സ് 1032.90

നിറ്റ ജലാറ്റിന്‍ 504.90

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.80

റബ്ഫില ഇന്റര്‍നാഷണല്‍ 95.65

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 133.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.15

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.24

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 242.90

വണ്ടര്‍ലാ ഹോളിഡേയ്‌സ് 361.75

Related Articles
Next Story
Videos
Share it