നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും ഇടിവ് തുടര്‍ന്ന് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.68 ശതമാനം അഥവാ 413 പോയ്ന്റ് ഇടിഞ്ഞ് 59,934 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 0.7 ശതമാനം അഥവാ 126 പോയ്ന്റ് ഇടിവോടെ 17,877.4 ലുമെത്തി.
ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, സിപ്ല, ടെക് എം, ടാറ്റ സ്റ്റീല്‍, ദിവിസ് ലാബ്സ്, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയ ഐടി, ഫാര്‍മ ഓഹരികളും മെറ്റല്‍ ഓഹരികളും ഇടിവ് നേരിട്ടു. ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഓട്ടോ, ടൈറ്റന്‍, എച്ച്ഡിഎഫ്സി ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്.
മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എം ആന്‍ഡ് എം എന്നിവ 2.6 ശതമാനം വരെ ഉയര്‍ന്നതോടെ ബാങ്കിംഗ്, ഓട്ടോ ഓഹരികള്‍ മുന്നേറി. അദാനി പോര്‍ട്ട്സ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഗ്രാസിം, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.06 ശതമാനവും മുന്നേറി.
ഹര്‍ഷ എഞ്ചിനീയേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഐപിഒയ്ക്ക് രണ്ടാം ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇഷ്യു 7 തവണ സബ്സ്‌ക്രൈബ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവ് തുടര്‍ന്നപ്പോള്‍ ഇന്ന് 19 കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരിവില 20 ശതമാനം ഉയര്‍ന്നു. അപ്പോളോ ടയേഴ്സ് (6.58 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (4.98 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (15.66 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (11.12 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (6.11 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (5.82 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (12.89 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.9 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (2.49 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.01 ശതമാനം) തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, റബ്ഫില ഇന്റര്‍നാഷണല്‍, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.
അപ്പോളോ ടയേഴ്സ് 299.70
ആസ്റ്റര്‍ ഡി എം 246.65
എവിറ്റി 112.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 213.85
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 374.25
സിഎസ്ബി ബാങ്ക് 229.80
ധനലക്ഷ്മി ബാങ്ക് 12.77
ഈസ്റ്റേണ്‍ ട്രെഡ്സ് 42.10
എഫ്എസിടി 122.55 2.25
ഫെഡറല്‍ ബാങ്ക് 122.00
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.95
ഹാരിസണ്‍സ് മലയാളം 161.80
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.90
കല്യാണ്‍ ജൂവലേഴ്സ് 97.35
കേരള ആയുര്‍വേദ 70.95
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 116.00
കിറ്റെക്സ് 225.50
കെഎസ്ഇ 1909.00
മണപ്പുറം ഫിനാന്‍സ് 102.65
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 244.30
മുത്തൂറ്റ് ഫിനാന്‍സ് 1058.60
നിറ്റ ജലാറ്റിന്‍ 492.30
പാറ്റ്സ്പിന്‍ ഇന്ത്യ 12.35
റബ്ഫില ഇന്റര്‍നാഷണല്‍ 97.45
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 130.90
സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.42
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.47
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 239.40
വണ്ടര്‍ലാ ഹോളിഡേയ്സ് 375.00