സൂചികകള്‍ മുന്നേറ്റം തുടരുന്നു

തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 578.51 പോയ്ന്റ് ഉയര്‍ന്ന് 59719.74 പോയ്ന്റിലും നിഫ്റ്റി 194 പോയ്ന്റ് ഉയര്‍ന്ന് 17816.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 2038 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1334 ഓഹരികളുടെ വില ഇടിഞ്ഞു. 123 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ഹോസ്പിറ്റല്‍, സിപ്ല, സണ്‍ഫാര്‍മ, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. നെസ്ലെ ഇന്ത്യ, ശ്രീ സിമന്റ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്.
എല്ലാ സെക്ടറല്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. ഫാര്‍മ സൂചിക 3 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1-1.6 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്(4.39 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.34 ശതമാനം), കേരള ആയുര്‍വേദ (3.78 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.96 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.77 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, സിഎസ്ബി ബാങ്ക് , കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, എഫ്എസിടി, എവിറ്റി. കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. കിറ്റെക്‌സ് ഗാര്‍മന്റ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 288.20

ആസ്റ്റര്‍ ഡി എം 252.05

എവിറ്റി 106.85

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 216.35

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 418.50

സിഎസ്ബി ബാങ്ക് 233.35

ധനലക്ഷ്മി ബാങ്ക് 12.34

ഈസ്റ്റേണ്‍ ട്രെഡ്‌സ് 41.20

എഫ്എസിടി 119.75

ഫെഡറല്‍ ബാങ്ക് 123.30

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.95

ഹാരിസണ്‍സ് മലയാളം 163.65

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.85

കല്യാണ്‍ ജൂവലേഴ്‌സ് 96.80

കേരള ആയുര്‍വേദ 72.80

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 109.95

കിറ്റെക്‌സ് 211.15

കെഎസ്ഇ 1913.00

മണപ്പുറം ഫിനാന്‍സ് 100.45

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 247.80

മുത്തൂറ്റ് ഫിനാന്‍സ് 1031.10

നിറ്റ ജലാറ്റിന്‍ 492.10

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.86

റബ്ഫില ഇന്റര്‍നാഷണല്‍ 94.15

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 123.15

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.34

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.29

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 242.85

വണ്ടര്‍ലാ ഹോളിഡേയ്‌സ് 444.45

Related Articles
Next Story
Videos
Share it