തുടര്‍ച്ചയായ നാലാം ദിവസവും സൂചികകളില്‍ ഇടിവ് തന്നെ. സെന്‍സെക്‌സ് 953.70 പോയ്ന്റ് ഇടിഞ്ഞ് 57145.22 പോയ്ന്റിലും നിഫ്റ്റി 311 പോയ്ന്റ് ഇടിഞ്ഞ് 17016.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
630 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2860 ഓഹരികളുടെയും വില ഇടിഞ്ഞു. 120 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികളാണ്. എച്ച് സി എല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഡിവിസ് ലാബ്‌സ്, അള്‍ട്രാ ടെക് സിമന്റ് തുടങ്ങിയവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു.
ഐറ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാസ് സൂചികകള്‍ 2-3 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
മൂന്ന് കേരള കമ്പനി ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നാമമാത്രമായെങ്കിലും നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (0.84 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (0.52 ശതമാനം), കെഎസ്ഇ (0.49 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
നിറ്റ ജലാറ്റിന്‍, എഫ്എസിടി, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, ഹാരിസണ്‍സ് മലയാളം തുടങ്ങി 26 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.
അപ്പോളോ ടയേഴ്‌സ് 274.15
ആസ്റ്റര്‍ ഡി എം 231.25
എവിറ്റി 99.95
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 201.40
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 416.15
സിഎസ്ബി ബാങ്ക് 222.85
ധനലക്ഷ്മി ബാങ്ക് 11.98
ഈസ്റ്റേണ്‍ ട്രെഡ്‌സ് 39.00
എഫ്എസിടി 108.00
ഫെഡറല്‍ ബാങ്ക് 111.00
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.95
ഹാരിസണ്‍സ് മലയാളം 144.25
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.10
കല്യാണ്‍ ജൂവലേഴ്‌സ് 89.05
കേരള ആയുര്‍വേദ 67.50
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 103.00
കിറ്റെക്‌സ് 197.00
കെഎസ്ഇ 1915.00
മണപ്പുറം ഫിനാന്‍സ് 92.05
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 236.15
മുത്തൂറ്റ് ഫിനാന്‍സ് 956.45
നിറ്റ ജലാറ്റിന്‍ 438.65
പാറ്റ്‌സ്പിന്‍ ഇന്ത്യ 11.50
റബ്ഫില ഇന്റര്‍നാഷണല്‍ 87.95
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 114.65
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.44
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.40
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 233.95
വണ്ടര്‍ലാ ഹോളിഡേയ്‌സ് 383.00