സാമ്പത്തിക മേഖലയില്‍ നിന്നുള്ള ശുഭസൂചനകള്‍; റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍

സാമ്പത്തിക മേഖലയില്‍ നിന്നുള്ള മെച്ചപ്പെട്ട കണക്കുകള്‍ വിപണിക്ക് നേട്ടമായി. ഓഹരി സൂചികകള്‍ ഇന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. സെന്‍സെക്‌സ് 277.41 പോയ്ന്റ് ഉയര്‍ന്ന് 58,129.95 പോയ്ന്റിലും നിഫ്റ്റി 89.40 പോയ്ന്റ് ഉയര്‍ന്ന് 17323.60 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1624 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1469 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 144 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി, ടൈറ്റന്‍ കമ്പനി തുടങ്ങിയ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ഭാരതി എയര്‍ടെല്‍, എച്ച് യു എല്‍, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. ഓട്ടോ, മെറ്റല്‍, എനര്‍ജി സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളില്‍ 0.3- 0.4 ശതമാനം വരെ നേട്ടമുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 17 കമ്പനികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്. കിറ്റെക്‌സ് മുന്നേറ്റം തുടരുകയാണ്. ഇന്ന് 4.39 ശതമാനം നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.34 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.95 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (2.50 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.26 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.10 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, കേരള ആയുര്‍വേദ തുടങ്ങി 11 കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.






Related Articles
Next Story
Videos
Share it