കുതിപ്പിന് താല്‍ക്കാലിക വിരാമം, സെന്‍സെക്‌സ് 17 പോയ്ന്റ് ഇടിഞ്ഞു
കുതിച്ചുമുന്നേറുന്ന ഓഹരി വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതോടെ, ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ 12 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 18 എണ്ണം ഇടിഞ്ഞു.
മുഖ്യസൂചികകളേക്കാള്‍ മോശമായിരുന്നു വിശാല വിപണിയുടെ പ്രകടനം. ബിഎസ്ഇ മിഡ് കാപ് സൂചിക 0.23 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.42 ശതമാനം ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി റിയാല്‍റ്റി സൂചിക ഇന്ന് 2.33 ശതമാനത്തോളം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
വി ഗാര്‍ഡ് ഓഹരി വില ഇന്ന് 3.80 ശതമാനത്തോളം ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ഓഹരി വില 2.79 ശതമാനത്തോളം കൂടി. കിറ്റെക്‌സ് ഓഹരി വില ഇന്ന് 2.66 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. 15 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് നേട്ടമുണ്ടാക്കി.അപ്പോളോ ടയേഴ്‌സ് 218.45
ആസ്റ്റര്‍ ഡി എം 217.00
എവിറ്റി 75.40
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 131.20
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 371.00
സിഎസ്ബി ബാങ്ക് 299.55
ധനലക്ഷ്മി ബാങ്ക് 16.05
ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.90
എഫ്എസിടി 125.00
ഫെഡറല്‍ ബാങ്ക് 81.55
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 77.50
ഹാരിസണ്‍സ് മലയാളം 202.45
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.95
കല്യാണ്‍ ജൂവലേഴ്‌സ് 67.50
കേരള ആയുര്‍വേദ 65.60
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 32.00
കിറ്റെക്‌സ് 172.00
കെഎസ്ഇ 2270.00
മണപ്പുറം ഫിനാന്‍സ് 163.80
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 404.00
മുത്തൂറ്റ് ഫിനാന്‍സ് 1525.80
നിറ്റ ജലാറ്റിന്‍ 248.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.00
റബ്ഫില ഇന്റര്‍നാഷണല്‍ 102.90
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.85
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.35
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 206.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 263.75
വണ്ടര്‍ലാ ഹോളിഡേയ്‌സ് 230.85