Begin typing your search above and press return to search.
തിരിച്ചു കയറി വിപണി സൂചികകളില്‍ മുന്നേറ്റം
ഇന്നലത്തെ വന്‍ വീഴ്ചയില്‍ നിന്ന് കരകയറി ഓഹരി വിപണി. സെന്‍സെക്‌സ് 514.34 പോയ്ന്റാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ സൂചിക 59005.27 പോയ്ന്റിലെത്തി. നിഫ്റ്റി 165.10 പോയ്ന്റ് ഉയര്‍ന്ന് 17562 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1551 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1602 ഓഹരികള്‍ക്ക് കാലിടറിയപ്പോള്‍ 165 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ പ്രമുഖ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മാരുതി സുസുകി, ബിപിസിഎല്‍, ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, നെസ്ലെ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
പവര്‍, ഓട്ടോ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റിയും ഇന്നലെ നിറം മങ്ങിയ മെറ്റലും 2-3 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 1 ശതമാനവും സ്‌മോള്‍ കാപ് സൂചിക 0.2 ശതമാനവും കയറി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.64 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.03 ശതമാനം), ആസ്റ്റര്‍ ഡി എം (1.54 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.14 ശതമാനം), കിറ്റെക്‌സ് (0.77 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.66 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എവിറ്റിയുടെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, കല്യാണ്‍ ജൂവലേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സിഎസ്ബി ബാങ്ക് തുടങ്ങി 17 കേരള ഓഹരികളുടെ വിലയിടിഞ്ഞു.
Next Story
Videos