ചുവപ്പണിഞ്ഞ് വിപണി; മൂന്ന് ശതമാനത്തോളം ഇടിഞ്ഞ് സൂചികകള്‍

തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സും നിഫ്റ്റിയും മൂന്നു ശതമാനത്തോളമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്‌സ് 1545.67 പോയ്ന്റ് ഇടിഞ്ഞ് 57491.51 പോയ്ന്റിലും നിഫ്റ്റി 468.10 പോയ്ന്റ് ഇടിഞ്ഞ് 17149.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ആഗോള വിപണി ദുര്‍ബലമായതും മൂന്നാം പാദ ഫലങ്ങളും ബജറ്റിന് മുന്നോടിയായുള്ള ആശയക്കുഴപ്പങ്ങളും വന്‍ വിറ്റഴിക്കലിലേക്ക് വിപണിയെ നയിച്ചതാണ് സൂചികകളിലെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്.

450 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2938 ഓഹരികളുടെ വില ഇടിഞ്ഞു. 100 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഗ്രാസിംഗ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി. സിപ്ല, ഒഎന്‍ജിസി തുടങ്ങിയവയുടെ വില വര്‍ധിച്ചു.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, മെറ്റല്‍, ഐറ്റി, പവര്‍, ഫാര്‍മ, റിയല്‍റ്റി, എഫ്എംസിജി, കാപിറ്റല്‍ ഗുഡ്‌സ് സൂചികകളില്‍ 2-6 ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ നാല് ശതമാനമാണ് ഇടിഞ്ഞത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഒന്നു മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 0.79 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, റബ്ഫില ഇന്റര്‍നാഷണല്‍, ഹാരിസണ്‍സ് മലയാളം, അപ്പോളോ ടയേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങി 28 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 212.50

ആസ്റ്റര്‍ ഡി എം 181.30

എവിറ്റി 81.70

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 124.15

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 334.95

സിഎസ്ബി ബാങ്ക് 240.10

ധനലക്ഷ്മി ബാങ്ക് 14.20

ഈസ്റ്റേണ്‍ ട്രെഡ്‌സ് 49.10

എഫ്എസിടി 130.25

ഫെഡറല്‍ ബാങ്ക് 91.85

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 77.25

ഹാരിസണ്‍സ് മലയാളം 171.25

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.00

കല്യാണ്‍ ജൂവലേഴ്‌സ് 65.15

കേരള ആയുര്‍വേദ 73.75

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 49.50

കിറ്റെക്‌സ് 230.60

കെഎസ്ഇ 2200.00

മണപ്പുറം ഫിനാന്‍സ് 149.15

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 345.15

മുത്തൂറ്റ് ഫിനാന്‍സ് 1442.30

നിറ്റ ജലാറ്റിന്‍ 254.25

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.07

റബ്ഫില ഇന്റര്‍നാഷണല്‍ 108.20

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 178.75

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.69

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.18

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 218.20

വണ്ടര്‍ലാ ഹോളിഡേയ്‌സ് 206.60


Related Articles
Next Story
Videos
Share it