ലാഭമെടുപ്പ്: നേരിയ ഇടിവില്‍ സെന്‍സെക്‌സ്
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ സെന്‍സെക്‌സ് നേരിയ ഇടിവോടെയും നിഫ്റ്റി നേരിയ ഉയര്‍ച്ചയോടെയും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 33.90 പോയ്ന്റ് ഇടിഞ്ഞ് 62834.60 പോയ്ന്റിലും നിഫ്റ്റി 4.95 പോയ്ന്റ് ഉയര്‍ന്ന് 18701.05 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയപ്പോള്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് സൂചികകള്‍ താഴാന്‍ ഇടയാക്കി. 2080 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1401 ഓഹരികളുടെ വില ഇടിഞ്ഞു. 191 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അപ്പോളോ ഹോസിപ്റ്റല്‍സ്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ജദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, യുപിഎല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഓട്ടോ, ഐറ്റി, ഫാര്‍മ ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നപ്പോള്‍ സെക്ടറല്‍ സൂചികകളില്‍ ഇടിവുണ്ടായി. അതേസമയം പി എസ് യു ബാങ്ക്, റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
18 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് (7.46 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (5.29 ശതമാനം), ധനലക്ഷ്മി ബാങ്ക് (5.15 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (4.97 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.26 ശതമാനം), ഫെഡറല്‍ ബാങ്ക് (3.04 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.71 ശതമാനം), സിഎസ്ബി ബാങ്ക് (2.42 ശതമാനം തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍പ്പെടുന്നു. എന്നാല്‍ ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്,
ആസ്റ്റര്‍ ഡി എം, കേരള ആയുര്‍വേദ, കെഎസ്ഇ തുടങ്ങിയ കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.