നേരിയ ഇടിവോടെ ഓഹരി സൂചികകള്‍

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 51.10 പോയ്ന്റ് ഇടിഞ്ഞ് 62130.57 പോയ്ന്റിലും നിഫ്റ്റി 0.60 പോയ്ന്റ് ഇടിഞ്ഞ് 18497.20 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ്, മെറ്റല്‍സ്, ഓയ്ല്‍ & ഗ്യാസ് ഓഹരികള്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഐറ്റി ഓഹരികള്‍ നിക്ഷേപകര്‍ കൈയൊഴിഞ്ഞു.

1787 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1688 ഓഹരികളുടെ വില ഇടിഞ്ഞു. 194 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഏഷ്യന്‍ പെയ്ന്റ്‌സ്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ടൈറ്റന്‍ കമ്പനി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. ബിപിസിഎല്‍, ഡിവിസ് ലബോറട്ടറീസ്, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍സ്, യുപിഎല്‍ തുടങ്ങിയ നേട്ടമുണ്ടാക്കി.

ഐറ്റി സെക്ടറല്‍ സൂചിക 0.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ പി എസ് യു ബാങ്ക്, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ 1 ശതമാനം കയറി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ നേരിയ മുന്നേറ്റം നടത്തി.

കേരള കമ്പനികളുടെ പ്രകടനം

19 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എഫ്എസിടി (12.26 ശതമാനം), ധനലക്ഷ്മി ബാങ്ക് (9.95 ശതമാനം), സിഎസ്ബി ബാങ്ക് (8.29 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (7.40 ശതമാനം), കേരള ആയുര്‍വേദ (7.03 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (6.59 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.55 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.34 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കിറ്റെക്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍ തുടങ്ങി 9 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. കെ എസ് ഇ ലിമിറ്റഡിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ ഓഹരി വില (12/12/2022)

അപ്പോളോ ടയേഴ്‌സ് 323.25

ആസ്റ്റര്‍ ഡി എം 227.75

എവിറ്റി 117.85

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 286.85

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 607.30

സിഎസ്ബി ബാങ്ക് 245.50

ധനലക്ഷ്മി ബാങ്ക് 20.45

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.00

എഫ്എസിടി 177.65

ഫെഡറല്‍ ബാങ്ക് 134.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.00

ഹാരിസണ്‍സ് മലയാളം 142.80

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.50

കല്യാണ്‍ ജൂവലേഴ്‌സ് 119.00

കേരള ആയുര്‍വേദ 89.80

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 98.50

കിറ്റെക്‌സ് 192.70

കെഎസ്ഇ 1849.95

മണപ്പുറം ഫിനാന്‍സ് 117.05

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 283.25

മുത്തൂറ്റ് ഫിനാന്‍സ് 1095.25

നിറ്റ ജലാറ്റിന്‍ 719.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.20

റബ്ഫില ഇന്റര്‍നാഷണല്‍ 79.30

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 109.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.50

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.90

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 259.55

വണ്ടര്‍ലാ ഹോളിഡേയ്‌സ് 368.30

ഓഹരി വില- 9/12/2022

അപ്പോളോ ടയേഴ്‌സ് 315.85

ആസ്റ്റര്‍ ഡി എം 227.15

എവിറ്റി 115.25

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 286.05

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 611.35

സിഎസ്ബി ബാങ്ക് 226.70

ധനലക്ഷ്മി ബാങ്ക് 18.60

ഈസ്റ്റേണ്‍ ട്രെഡ്‌സ് 35.65

എഫ്എസിടി 158.25

ഫെഡറല്‍ ബാങ്ക് 133.90

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.05

ഹാരിസണ്‍സ് മലയാളം 142.35

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.60

കല്യാണ്‍ ജൂവലേഴ്‌സ് 110.80

കേരള ആയുര്‍വേദ 83.90

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 97.35

കിറ്റെക്‌സ് 195.35

കെഎസ്ഇ 1850.00

മണപ്പുറം ഫിനാന്‍സ് 115.85

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 279.75

മുത്തൂറ്റ് ഫിനാന്‍സ് 1102.75

നിറ്റ ജലാറ്റിന്‍ 720.85

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.85

റബ്ഫില ഇന്റര്‍നാഷണല്‍ 79.45

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 111.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.15

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.99

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 259.80

വണ്ടര്‍ലാ ഹോളിഡേയ്‌സ് 374.05

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it