വിപണിയില്‍ മുന്നേറ്റം തുടരുന്നു; ഐടി, ഫാര്‍മ, ബാങ്ക് ഓഹരികള്‍ കരുത്തുകാട്ടി
ഉയര്‍ന്നും താണും ഒടുവില്‍ നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്സ് 126.41 പോയ്ന്റ് ഉയര്‍ന്ന് 61294.20 പോയ്ന്റിലും നിഫ്റ്റ് 35 പോയ്ന്റ് ഉയര്‍ന്ന് 18232.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1998 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1423 ഓഹരികളുടെ വില ഇടിഞ്ഞു. 130 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് ഡി എഫ് സി ലൈഫ്, എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ്, ആക്സിസ് ബാങ്ക്, ടൈറ്റന്‍ കമ്പനി, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ വില ഇടിഞ്ഞു.
ഐടി, ഫാര്‍മ, പി എസ് യു ബാങ്ക് സൂചികകള്‍ 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ മെറ്റല്‍ സൂചിക 0.5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളും നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ഭൂരിഭാഗം കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 5.97 ശതമാനം (1.15 രൂപ) ഉയര്‍ന്ന് 20.40 രൂപയിലും ധനലക്ഷ്മി ബാങ്കിന്റേത് 4.96 ശതമാനം (1 രൂപ) ഉയര്‍ന്ന് 21.15 രൂപയിലും എത്തി. ഇന്‍ഡിട്രേഡ് (4.95 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ ( 4.22 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (4.17 ശതമാനം), സിഎസ്ബി ബാങ്ക് ( 2.88 ശതമാനം), ഹാരിസണ്‍സ് മലയാളം ( 2.51 ശതമാനം), മണപ്പുറം ഫിനാന്‍സ് ( 2.26 ശതമാനം) തുടങ്ങി 21 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം എഫ്എസിടി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കല്യാണ്‍ ജൂവലേഴ്സ്, മുത്തൂറ്റ് ഫിനാന്‍സ് എന്നീ എട്ട് കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
കേരള കമ്പനികളുടെ വില (3/1/2023)
അപ്പോളോ ടയേഴ്സ് 325.00
ആസ്റ്റര്‍ ഡി എം 233.50
എവിറ്റി 109.50
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 277.50
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 533.65
സിഎസ്ബി ബാങ്ക് 250.35
ധനലക്ഷ്മി ബാങ്ക് 21.15
ഈസ്റ്റേണ്‍ ട്രെഡ്സ് 35.45
എഫ്എസിടി 335.50
ഫെഡറല്‍ ബാങ്ക് 137.95
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.10
ഹാരിസണ്‍സ് മലയാളം 141.00
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.00
കല്യാണ്‍ ജൂവലേഴ്സ് 124.55
കേരള ആയുര്‍വേദ 111.40
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 105.00
കിറ്റെക്സ് 192.70
കെഎസ്ഇ 1889.75
മണപ്പുറം ഫിനാന്‍സ് 122.10
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 269.85
മുത്തൂറ്റ് ഫിനാന്‍സ് 1088.50
നിറ്റ ജലാറ്റിന്‍ 649.85
പാറ്റ്സ്പിന്‍ ഇന്ത്യ 12.10
റബ്ഫില ഇന്റര്‍നാഷണല്‍ 81.00
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 104.95
സൗത്ത് ഇന്ത്യന്‍ ബാങ്ക് 20.40
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.80
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 262.10
വണ്ടര്‍ലാ ഹോളിഡേയ്സ് 353.00
കേരള കമ്പനികളുടെ വില (2/1/2023)
അപ്പോളോ ടയേഴ്സ് 328.40
ആസ്റ്റര്‍ ഡി എം 229.55
എവിറ്റി 109.90
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 280.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 530.50
സിഎസ്ബി ബാങ്ക് 245.75
ധനലക്ഷ്മി ബാങ്ക് 20.15
ഈസ്റ്റേണ്‍ ട്രെഡ്സ് 35.00
എഫ്എസിടി 353.15
ഫെഡറല്‍ ബാങ്ക് 137.65
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.70
ഹാരിസണ്‍സ് മലയാളം 138.15
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.35
കല്യാണ്‍ ജൂവലേഴ്സ് 125.65
കേരള ആയുര്‍വേദ 110.80
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 101.45
കിറ്റെക്സ് 192.45
കെഎസ്ഇ 1880.00
മണപ്പുറം ഫിനാന്‍സ് 119.40
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 274.00
മുത്തൂറ്റ് ഫിനാന്‍സ് 1090.70
നിറ്റ ജലാറ്റിന്‍ 640.90
പാറ്റ്സ്പിന്‍ ഇന്ത്യ 11.61
റബ്ഫില ഇന്റര്‍നാഷണല്‍ 79.25
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 106.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 19.25
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.76
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 265.00
വണ്ടര്‍ലാ ഹോളിഡേയ്സ് 352.00