വില്‍പ്പന സമ്മര്‍ദ്ദം: സൂചികകളില്‍ ഇടിവ്
ഓഹരി സൂചികകളില്‍ ഇന്ന് കുത്തനെ ഇടിവ്. കേന്ദ്ര ബജറ്റും അടുത്ത മാസം ഫെഡ് മീറ്റും വരാനിരിക്കെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴി്ഞ്ഞു തുടങ്ങിയതാണ് പ്രധാന കാരണം. സെന്‍സെക്‌സ് 773.69 പോയ്ന്റ് ഇടിഞ്ഞ് 60205.06 പോയ്ന്റിലും നിഫ്റ്റി 226.30 പോയ്ന്റ് ഇടിഞ്ഞ് 17892 പോയിന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
Top Gainers
1106 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 2310 ഓഹരികളുടെ വിലയിടിഞ്ഞു. 129 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.അദാനി പോര്‍ട്ട്‌സ്, എസ് ബി ഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, സിപ്ല തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച് യു എല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി.
Top Losers
ബാങ്ക്, പവര്‍, പി എസ് യു ബാങ്ക്, റിയല്‍റ്റി സൂചികകള്‍ 2-3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 1.5 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം സ്‌മോള്‍കാപ് സൂചിക 0.8 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
എട്ട് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് (6.33 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.58 ശതമാനം), ഇന്‍ഡിട്രേഡ് (1.90 ശതമാനം), സിഎസ്ബി ബാങ്ക് (1.41 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (0.70 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.30 ശതമാനം), കെഎസ്ഇ (0.22 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.19 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കേരള ആയുര്‍വേദ, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി 20 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.