ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടവുമായി സൂചികകള്‍
ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ മുന്നേറ്റത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 169.51 പോയ്ന്റ് ഉയര്‍ന്ന് 59500.41 പോയ്ന്റിലും നിഫ്റ്റി 44.70 പോയ്ന്റ് ഉയര്‍ന്ന് 17649 പോയ്ന്റിലും എത്തി. 1531 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1965 ഓഹരികളുടെ വില ഇടിഞ്ഞു. 162 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
Top Gainers
അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാ ടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, എച്ച് സി എല്‍ ടെക്‌നോളജീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ജെ എസ് ഡബ്ല്യു സ്റ്റീല്‍, ബജാജ് ഓട്ടോ, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
Top Losers
കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് എന്നീ സെക്ടറല്‍ സൂചികകള്‍ 1-5 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളിലും ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (3.28 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.89 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.31 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.78 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.66 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.46 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു. എന്നാല്‍ കല്യാണ്‍ ജൂവലേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എഫ്എസിടി, ഇന്‍ഡിട്രേഡ് (ജെആര്‍ജി), പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, ആസ്റ്റര്‍ ഡി എം തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. എവിറ്റി, കേരള ആയുര്‍വേദ എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.