എല്ലാ കണ്ണുകളും കേന്ദ്ര ബജറ്റിലേക്ക്: സൂചികകളില്‍ നേരിയ മുന്നേറ്റം

ഉയര്‍ച്ച താഴ്ചകള്‍ കണ്ട മറ്റൊരു സെഷന് ഒടുവില്‍ നേരിയ മുന്നേറ്റത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 49.49 പോയ്ന്റ് ഉയര്‍ന്ന് 59549.90 പോയ്ന്റിലും നിഫ്റ്റി 13.20 പോയ്ന്റ് ഉയര്‍ന്ന് 17662.20 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2368 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1026 ഓഹരികളുടെ വില ഇടിഞ്ഞു. 131 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

Top Gainers



മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ, അള്‍ട്രാ ടെക് സിമന്റ്, അദാനി പോര്‍ട്ട്‌സ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളില്‍പ്പെടുന്നു. അതേസമയം ബജാജ് ഫിനാന്‍സ്, ടിസിഎസ്, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്.

Top Losers


ഐറ്റി, ഫാര്‍മ, ഓയ്ല്‍ & ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 1.4 ശതമാനവും സ്‌മോള്‍ കാപ് സൂചിക 2.2 ശതമാനവും നേട്ടമുണ്ടാക്കി.



കേരള കമ്പനികളുടെ പ്രകടനം

മികച്ച പ്രകടനവുമായി കേരള കമ്പനി ഓഹരികള്‍. 26 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മൂന്ന് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 12.32 ശതമാനം നേട്ടവുമായി കല്യാണ്‍ ജൂവലേഴ്‌സാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ മുന്നില്‍. ഇന്‍ഡിട്രേഡ് (7.20 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (5.15 ശതമാനം), എഫ്എസിടി((5 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.94 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.65 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.58 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വില ഇടിഞ്ഞു.




Related Articles
Next Story
Videos
Share it