നേരിയ നേട്ടത്തില്‍ സൂചികകള്‍; അദാനി ഓഹരികള്‍ക്ക് തിരിച്ചടി

സെന്‍സെക്‌സ് 142.43 പോയിന്റ് (0.23 ശതമാനം) ഉയര്‍ന്ന് 60,806.22 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 21.75 പോയിന്റ് (1.012 ശതമാനം) നേട്ടത്തോടെയ നിഫ്റ്റി 17,893.45ല്‍ എത്തി. 1700 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1767 ഓഹരികളുടെ വില ഇടിഞ്ഞു. 146 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ട്രെന്റ്, പോളിസി ബസാര്‍, കമ്മിന്‍സ് ഇന്ത്യ, ജെഎസ്ഡബ്ല്യൂ എനര്‍ജി, പേടിഎം എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍.

Top Gainers


നഷ്ടം നേരിട്ടവരില്‍ ആദ്യ അഞ്ചിലുള്ള എല്ലാ കമ്പനികളും അദാനി ഗ്രൂപ്പിന്റേതാണ്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലായി. അദാനി ഗ്രൂപ്പില്‍ നിന്ന് അദാനി വില്‍മാര്‍ മാത്രമാണ് ഇന്ന് പച്ച തൊട്ടത്.

Top Losers


ബാങ്കിംഗ്, ഐടി സൂചികള്‍ നേട്ടമുണ്ടാക്കിപ്പോള്‍ ഓട്ടോ, മെറ്റല്‍, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഇടിഞ്ഞു.


കേരള കമ്പനികളുടെ പ്രകടനം

നീറ്റ ജലാറ്റിന്‍ (9.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (8.68 ശതമാനം), ഫാക്ട് (5 ശതമാനം) എന്നിവ അടക്കം 13 കേരള കമ്പനികള്‍ ആണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 16 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.




Related Articles
Next Story
Videos
Share it