ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സൂചികകള്‍ ഇടിവില്‍

ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷം ദിവസാവസാനം സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 123.52 പോയ്ന്റ് ഇടിഞ്ഞ് 60682.70 പോയ്ന്റിലും നിഫ്റ്റി 37 പോയ്ന്റ് ഇടിഞ്ഞ് 17856.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

1821 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 1547 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 148 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

Top Gainers


അദാനി എന്റര്‍പ്രൈസസ്, എച്ച് സി എല്‍ ടെക്‌നോളജീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ്, യുപിഎല്‍, സിപ്ല, ഹീറോ മോട്ടോകോര്‍പ്, എല്‍ & ടി തുടങ്ങിയവ നേട്ടമുണ്ടാക്കി.

Top Losers


അദാനി എന്റര്‍പ്രൈസസിന്റെ റദ്ദാക്കിയ ഏഫ്പിഒയില്‍ നിക്ഷേപം നടത്തിയ കമ്പനികളും അദാനി ഗ്രൂപ്പുമായുള്ള ബന്ധം സെബി അന്വേഷിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു.

പവര്‍ സൂചിക 0.8 ശതമാനവും മെറ്റല്‍ സൂചിക 1.5 ശതമാനവും ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ റിയല്‍റ്റി സൂചിക 1.5 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക 0.4 ശതമാനം നേട്ടം രേഖപ്പെടുത്തി.


കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 13.97 ശതമാനം(37.25 രൂപ) വര്‍ഢിച്ച് 303.90 രൂപയായി. നിറ്റ ജലാറ്റിന്‍ ഓഹരി വില 54.10 രൂപ (8.29 ശതമാനം) വര്‍ധിച്ച് 706.85 രൂപയിലുമെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.94 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.08 ശതമാനം), കെഎസ്ഇ (1.73 ശതമാനം), എവിറ്റി (1.33 ശതമാനം), ഫെഡറല്‍ ബാങ്ക് (1.15 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.

അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), റബ്ഫില ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.



Related Articles
Next Story
Videos
Share it