നേരിയ നേട്ടം; ഉയര്‍ച്ച നിലനിര്‍ത്താനാവാതെ സൂചികകള്‍

നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്ത് സൂചികകള്‍. രാവിലെ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണിക്ക് ഉയര്‍ച്ച നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് 44.42 പോയിന്റ് ഉയര്‍ന്ന് 61,319.51ലും നിഫ്റ്റി 20 പോയിന്റ് കയറി 18,035.85ലും ക്ലോസ് ചെയ്തു.

Top Gainers


1870 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1586 ഓഹരികളുടെ വില ഇടിഞ്ഞു. 169 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമില്ല. പിഐ ഇന്‍ഡസ്ട്രീസ്, എച്ച്എഎല്‍, ഒഎന്‍ജിസി, നവീന്‍ ഫ്‌ളൊറൈയന്‍, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.

Top Losers


അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ ഇന്നും ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു. ഇന്‍ഡിഗോ, വോഡഫോണ്‍ ഐഡിയ, നൈക എന്നവയാണ് നഷ്ടം നേരിട്ടവരില്‍ മുന്നിലുള്ള മറ്റ് കമ്പനികള്‍.

ബാങ്ക്, ഓട്ടോ സൂചികകള്‍ ഇടിഞ്ഞു. അതേ സമയം ഐടി സൂചിക 1.62 ശതമാനവും മെറ്റല്‍ 1.23 ശതമാനവും കയറി.


കേരള കമ്പനികളുടെ പ്രകടനം

19 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഇന്നലെ കുത്തനെ ഇടിഞ്ഞ കിറ്റെക്‌സ് ഓഹരികള്‍ 1.53 ശതമാനം ഉയര്‍ന്നു. റബ്ഫില ഇന്റര്‍നാഷണല്‍, കെഎസ്ഇ, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയവരില്‍ ആദ്യം.



Related Articles
Next Story
Videos
Share it