₹45,000ന് മുകളില്‍ തന്നെ തുടര്‍ന്ന് പവന്‍ വില
കേരളത്തില്‍ ഇന്നും സ്വര്‍ണ വിലക്കയറ്റം. ഗ്രാമിന് ഇന്ന് 20 രൂപ കൂടി 5,655 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 45,240 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ഔൺസ് സ്വർണം 1,971.02 ഡോളറിലേക്ക് താഴ്ന്നു.
18 കാരറ്റ് സ്വര്‍ണവും വെള്ളിയും
18 കാരറ്റ് സ്വര്‍ണത്തിനും വിലക്കയറ്റമാണ്. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,698 രൂപയായി. വെള്ളി വിലയില്‍ ഇന്നു നേരിയ വര്‍ധന ഉണ്ടായി. സാധാരണവെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 78 രൂപയായി. പരിശുദ്ധ വെള്ളിക്ക് ഗ്രാമിന് 103 രൂപ തന്നെ.
ആഭരണം വാങ്ങുമ്പോള്‍
പവന്‍ വില ഇന്ന് 45,240 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 55,150 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവല്‍റികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും മറ്റു ചാര്‍ജുകളും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കണം.