സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാം ദിനവും നേരിയ വര്‍ധന

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് ഇന്ന് 15 രൂപ വര്‍ധിച്ച് 5,770 രൂപയായി. പവന് 120 രൂപ കൂടി 46,160 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് വില 4,775 രൂപയായി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 80 രൂപയിലാണ് വ്യാപാരം തുടരുന്നത്.

സ്വര്‍ണം സര്‍വകാല റെക്കോഡിലേക്ക് കയറിയത് ഇക്കഴിഞ്ഞ നാലാം തീയതിയാണ് (ഡിസംബര്‍ 4) പവന് 47,080 രൂപയും ഗ്രാം വില 5,885 രൂപയുമായിരുന്നു അന്ന്. ആദ്യമായാണ് പവന്‍ വില 47,000 രൂപ കടന്നത്. പിന്നീട് വില കുത്തനെ കുറയുകയും ചെയ്തു. കുറഞ്ഞ വിലയാണ് രണ്ട് ദിവസമായി നേരിയ കയറ്റത്തിലേക്ക് തിരികെ എത്തിയത്.

രാജ്യാന്തര വിപണി

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്. ഈ വാരം ആദ്യം ഔണ്‍സിന് 2,142 ഡോളര്‍ വരെ ഉയര്‍ന്ന സ്പോട്ട് സ്വർണം ഇന്ന് 2,030 ഡോളറിലാണുള്ളത്. ഇന്നലെ 2,029 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



Related Articles
Next Story
Videos
Share it