തുടര്‍ച്ചയായ ഇടിവിന് ശേഷം മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില

കേരളത്തില്‍ തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 46,160 രൂപയും ഗ്രാമിന് 5,770 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് തവണ വിലയിടിഞ്ഞിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില മാറ്റമില്ല, ഗ്രാമിന് 4,780 രൂപയാണ് വില. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 78 രൂപയാണ് വില.

രാജ്യാന്തര വിപണിയില്‍ ഇന്ന് നേരിയ ഉയര്‍ച്ച പ്രകടമാണ്. ഔണ്‍സിന് ഇന്ന് 2,031.08 ഡോളര്‍ എന്ന നിലയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 2,030 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യാന്തര വിലയ്‌ക്കൊപ്പം കേരളത്തിലും വില ചാഞ്ചാട്ടമാണ് കാണാന്‍ കഴിയുന്നത്. ജനുവരി രണ്ടിന് വില ഉയര്‍ന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47,000ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടിവാണുണ്ടായത്.

Related Articles
Next Story
Videos
Share it