കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

കേരളത്തില്‍ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 45,480 രൂപയും ഗ്രാമിന് 5,685 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധനയില്ല. ഗ്രാമിന് 4,715 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണി

ആഗോള വിപണിയില്‍ സ്വർണം ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഇന്നലെ 1,994 ഡോളര്‍ വരെ ഉയര്‍ന്ന് വ്യാപാരം നടത്തിയ സ്വര്‍ണം പിന്നീട് 1,992 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ചു. നിലവില്‍ 1,994 ഡോളര്‍ നിരക്കിലാണ് സ്വര്‍ണമുള്ളത്. രണ്ട് ദിവസം മുമ്പ് 2,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

വെള്ളി വില

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപ, ആഭരണത്തിനുപയോഗിക്കുന്ന വെള്ളിക്ക് ഗ്രാമിന് 103 രൂപ.

Read This : സാന്റാ റാലി കാത്ത് സ്വര്‍ണം, വെള്ളി വിപണി; ശക്തമായ മുന്നേറ്റം ഉണ്ടാകുമോ?

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it