Begin typing your search above and press return to search.
വരുമാനവും ലാഭവും ഉയര്‍ന്ന് കിറ്റെക്സ്
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ വരുമാനം 85 ശതമാനം വര്‍ദ്ധിച്ച് 258.93 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 140.22 കോടി രൂപയായിരുന്നു.
ഡിസംബര്‍ പാദത്തില്‍ ലാഭം 12.35 കോടി രൂപയില്‍ നിന്നുയര്‍ന്ന് 36.56 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഡിസംബറില്‍ വരുമാനം 614.77 കോടി രൂപയാണ്. വര്‍ദ്ധന 36 ശതമാനം. ലാഭം ഇക്കാലയളവില്‍ 57 ശതമാനം ഉയര്‍ന്ന് 89.45 കോടി രൂപയായി. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയാണിപ്പോള്‍ കിറ്റെക്സ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Next Story