എല്‍ഐസി ഐപിഒയ്ക്ക് ക്യാബിനറ്റ് അനുമതി; ഇഷ്യു വലുപ്പത്തെക്കുറിച്ചുള്ള തീരുമാനം ഉടന്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) യിലെ സര്‍ക്കാര്‍ ഓഹരികള്‍ പ്രാഥമിക പബ്ലിക് ഓഫറിംഗ് (IPO) വഴി വിഭജിക്കാന്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പിന്റെ (സിസിഇഎ) അനുമതി. 2022 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടും.

ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. മുന്‍ സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ ഓഹരിവില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുററിന്റെ ഐപിഒയുടെ വലുപ്പവും സര്‍ക്കാരിന്റെ ഓഹരി ദുര്‍ബലപ്പെടുത്തുന്നതിന്റെ വ്യാപ്തിയും ചര്‍ച്ച ചെയ്ത സമിതി കഴിഞ്ഞയാഴ്ചയാണ് എല്‍ഐസി ഐപിഒയ്ക്ക് അനുമതി നല്‍കിയത്. ഐപിഒ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ്(റെഗുലേഷന്‍)ചട്ടങ്ങളില്‍ ഇതു സംബന്ധിച്ച് ഭേദഗതി വരുത്തിയിരുന്നു. കമ്പനികള്‍ക്ക് ഈ ഭേദഗതിവഴി ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിപണിമൂല്യമുളള അഞ്ചുശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള അവകാശം ലഭിക്കും. ഇത് സര്‍ക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവര്‍ഷത്തിനുള്ളില്‍ 10 ശതമാനമായും അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 ശതമാനമായും ഉയര്‍ത്താം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it