ബി2ബി ഇ-കൊമേഴ്സ് രംഗത്തേക്ക് കടന്ന് ലോക്കല്‍ സെര്‍ച്ച് എന്‍ജിന്‍ കമ്പനി, ഓഹരി കയറ്റം തുടരുമോ?

28 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജസ്റ്റ് ഡയല്‍ (Just Dial Ltd) ലോക്കല്‍ സെര്‍ച്ച് കമ്പനിക്ക് വെബ്, മൊബൈല്‍ ആപ്പുകളില്‍ മൊത്തം 43.6 ദശലക്ഷം ചെറുകിട ഇടത്തരം കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ദേശിയ തലത്തില്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്, 11 നഗരങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

1. 2023-24 കാലയളവില്‍ വരുമാനത്തില്‍ 16.2 ശതമാനം വര്‍ധന രേഖപ്പെടുത്തി കൊണ്ട് 270.3 കോടി രൂപ നേടി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 70.7 കോടി രൂപയായി. ജീവനക്കാരുടെ ചെലവ് വര്‍ധിച്ചില്ല, മറ്റു ചെലവുകള്‍ 3.2 ശതമാനം കുറഞ്ഞ് 26.2 കോടി രൂപയായി.

2. വെബ് ആപ്പില്‍ ട്രാഫിക്ക് 25.3 ശതമാനം വര്‍ധിച്ചു. നാലാം പാദത്തില്‍ മൊത്തം 171.1 ദശലക്ഷം യൂണിക് സന്ദര്‍ശകരെ ലഭിച്ചു. പ്രധാനപെട്ട 11 നഗരങ്ങളില്‍ നിന്നാണ് വരുമാനത്തിന്റ്റെ 58 ശതമാനം ലഭിച്ചത്. 40-41 ശതമാനം വെബ് ട്രാഫിക്ക് ലഭിച്ചതും ഈ നഗരങ്ങളില്‍ നിന്നാണ്.

3. സെപ്റ്റംബര്‍ 2021ല്‍ റിലയന്‍സ് റീറ്റെയ്ല്‍ ജസ്റ്റ് ഡയല്‍ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പാകത്തിന് 66.95 ശതമാനം ഓഹരികള്‍ 5,710 കോടി രൂപക്ക് വാങ്ങി. അടുത്തിടെ ജെ.ഡി മാര്‍ട്ട് എന്ന ബി2ബി ഇ-കൊമേഴ്‌സ് സംരംഭം ആരംഭിച്ചു. റിലയന്‍സിന് ബി2ബി ഇ-കൊമേഴ്‌സ് രംഗത്ത് ബിസിനസ് വിപുലീകരിക്കാനുള്ള തന്ത്രപരമായ നീക്കമായി നിരീക്ഷകര്‍ പുതിയ സംരംഭത്തെ വിലയിരുത്തുന്നു.

4. 2024-25 ല്‍ വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ച, എബിറ്റ്ഡ വളര്‍ച്ച 30 ശതമാനം പ്രതീക്ഷിക്കുന്നു. കൂടുതല്‍ ഓട്ടോമേഷന്‍ നടപ്പാക്കി ജീവനക്കാരില്‍ ഉള്ള ആശ്രയം കുറക്കാന്‍ ശ്രമിക്കുകയാണ്. 5.83 ലക്ഷം പണമടച്ച സജീവമായിട്ടുള്ള ലിസ്റ്റിംഗ് നിലവിലുണ്ട്. 84.6 ശതമാനം ട്രാഫിക് ലഭിക്കുന്നത് മൊബൈല്‍ സൈറ്റ്/ആപ്പ് വഴിയാണ്.

5. എസ്.എം.ഇകള്‍ സേവനം പുതുക്കാതിരുന്നത് കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചിരുന്നു. നിലവില്‍ ഓട്ടോ ലിസ്റ്റിംഗ് പുതുക്കല്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. എസ്.എം.ഇ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ലിസ്റ്റിംഗ് കൂടാതെ സ്വന്തമായി മൊബൈല്‍ സൗഹൃദമായ വെബ്‌സൈറ്റ്, ജെ.ഡി പേ വഴി പണമിടപാടുകള്‍ നടത്താനും, റേറ്റിംഗ് സൗകര്യവും നല്‍കുന്നുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1,260 രൂപ

നിലവില്‍ വില 1,087.30 രൂപ

Stock Recommendation by ICICI Securities.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it