വിപണിയിൽ ചാഞ്ചാട്ടം; അര മണിക്കൂറിനകം നിഫ്റ്റി നൂറും സെൻസെക്സ് മുന്നൂറും പോയിൻ്റ് താഴ്ന്നു

മിഡ് ക്യാപ്പ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും കുത്തനെ താഴുകയാണ്

തലേന്നത്തെ കനത്ത തകർച്ചയ്ക്കുശേഷം ഇന്ന് ആശ്വാസ റാലി പ്രതീക്ഷിച്ചവർ നിരാശരായി. വിപണി ചാഞ്ചാട്ടത്തിലാണ്.

എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിലുമായിരുന്നു. പ്രീ ഓപ്പൺ വ്യാപാരത്തിൽ സൂചികകൾ ചെറിയ നേട്ടം കാണിച്ചു. മാർക്കറ്റ് തുടങ്ങിയതും ഉയരത്തിലാണ്. സെൻസെക്സ് 300 ലേറെ പോയിൻ്റ് ഉയർന്ന ശേഷം യാത്ര താഴോട്ടായി. അര മണിക്കൂറിനകം നിഫ്റ്റി നൂറും സെൻസെക്സ് മുന്നൂറും പോയിൻ്റ് താഴ്ചയിലായി. പിന്നീട് സൂചികകൾ മെച്ചപ്പെട്ടു.'

മിഡ് ക്യാപ്പ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും കുത്തനെ താഴുകയാണ്. മുഖ്യസൂചികകൾ ബുൾ തരംഗത്തിൽ കുതിക്കുമ്പോൾ ഇത്തരം ഓഹരികളെ കൃത്രിമമായി ഉയർത്തുന്ന ഗ്രൂപ്പുകൾ ഉണ്ട്. തിരുത്തലിൻ്റെ തുടക്കത്തിൽ അത്തരക്കാർ ലാഭമെടുത്തു രക്ഷപ്പെടുകയും ചെയ്യും.

ഘടനാ മാറ്റം സംഭവിച്ച വൈറസ് പടരുന്നതിനെ തുടർന്നു വ്യോമഗതാഗതത്തിൽ വന്ന നിയന്ത്രണങ്ങളുടെ പേരിൽ ഇൻ്റർ ഗ്ലാേബ് ഏവിയേഷൻ (ഇൻഡിഗോ), സപൈസ് ജെറ്റ് എന്നിവയുടെ ഓഹരി വില ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച മൂന്നര ശതമാനം താണു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 50.75 ഡോളറിൽ തുടർന്നു.

തലേന്ന് ഔൺസിന് 1905 ഡോളർ വരെ കയറി 1875 ഡോളർ വരെ താണ സ്വർണം ഇന്ന് 1880 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞു.

ഡോളർ 21 പൈസ നേട്ടത്തിൽ 74 രൂപയിലെത്തി.



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it