Begin typing your search above and press return to search.
ആവേശത്തോടെ തുടക്കം: ബാങ്കുകൾ അടക്കം മിക്ക മേഖലകളിലും മുന്നേറ്റം
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച് ക്രിസ്മസ് ആഘോഷിക്കാനുള്ള ആവേശം കാണിച്ചു കൊണ്ടാണ് ഇന്നു വിപണി തുടങ്ങിയത്. സെൻസെക്സ് ആദ്യം നാനൂറും നിഫ്റ്റി 120 - ഉം പോയിൻ്റ് ഉയർന്നു. പിന്നീട് അൽപം താണു. ബാങ്കുകൾ അടക്കം മിക്ക മേഖലകളിലും നല്ല കയറ്റമുണ്ട്.
വ്യാവസായിക ലോഹങ്ങളുടെ കയറ്റം തുടരുകയാണ്. ചെമ്പ് 2020 - ൽ 38 ശതമാനം ഉയർച്ച കണ്ടു. അലൂമിനിയവും നിക്കലും 22 ശതമാനം വീതവും സിങ്ക് 20 ശതമാനവും വിലക്കയറ്റം കണ്ടു. വാഹന വ്യവസായത്തിൻ്റെ വളർച്ചയും ഇലക്ട്രിക് വാഹനമേഖലയുടെ കുതിപ്പുമാണ് ലോഹങ്ങൾക്ക് ഡിമാൻഡ് വർപ്പിച്ചത്.
നികുതി കേസിലെ വോഡഫോണിന് അനുകൂലമായ വിധിക്കെതിരേ ഇന്ത്യ അപ്പീൽ നൽകി. വിപണിയുടെ കണക്കുകൂട്ടൽ ഇക്കാര്യത്തിൽ തെറ്റി. ഇനി കയേൺ കേസിലും അപ്പീൽ പോകും. ഇന്ത്യയുടെ നികുതി നയത്തിൽ കൈകടത്താൻ രാജ്യാന്തര ട്രൈബ്യൂണലിന് അധികാരമില്ലെന്നാണ് ഇന്ത്യ വാദിക്കുക.
ചൈനീസ് ഡിമാൻഡ് കൂടിയത് ക്രൂഡ് ഓയിൽ വില കുതിക്കാനിടയാക്കി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയക്ക് 51.65 ഡോളറിലേക്കു കയറി. സ്വർണം ഔൺസിന് 1876 ഡോളറായി. കേരളത്തിൽ പവന് 80 രൂപ കൂടി 37,360 രൂപയായി.
ഡോളർ നിരക്ക് താണു. 73.60 രൂപയിലാണു ഡോളർ.

Next Story
Videos