Begin typing your search above and press return to search.
മെഡ്പ്ലസ് ഐപിഒ ഇന്ന്; നിക്ഷേപിക്കും മുമ്പ് അറിയാന്‍ 5 കാര്യങ്ങള്‍
മാര്‍ച്ച് 2021 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡ്രഗ് റീറ്റെയ്‌ലേഴ്‌സും ഒമ്‌നി ചാനല്‍ നെറ്റ്വര്‍ക്ക് കാരുമായ മെഡ്പ്ലസ് ഹെല്‍ത്ത് ഇന്ന് ഓഹരിവിപണിയില്‍ ഐപിഓയുമായെത്തി. 600 രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും ഷെയര്‍ഹോള്‍ഡര്‍മാരും പ്രൊമോട്ടര്‍മാരും വില്‍ക്കുന്ന 798.30 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ (ഒഫര്‍ഫോര്‍സെയ്ല്‍) അടങ്ങുന്ന 1398.30 കോടി രൂപയുടെ ആകെ ഓഹരികളാണ് ഐപിഓയിലുള്ളത്.
ഡിസംബര്‍ 15 വരെ ആണ് ഐപിഒ. ഇതാ മെഡ്പ്ലസ് ഹെല്‍ത്ത് ഐപിഒ 5 കാര്യങ്ങള്‍:
1. രണ്ട് രൂപ മുഖവിലയില്‍, ഒരു ഷെയറിന് 780-796 രൂപ പരിധിയില്‍ ഓഹരികള്‍ ലഭ്യമാണ്.
2. ആകെ ഇഷ്യു ചെയ്യുന്ന ഓഹരികളുടെ പകുതി യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡ്ഡര്‍മാര്‍ക്കും 35 ശതമാനം റീറ്റെയില്‍ നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.
യോഗ്യരായ ജീവനക്കാര്‍ക്ക് 78 രൂപ കിഴിവില്‍ കമ്പനി 5 കോടി രൂപയുടെ ഓഹരികള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്.
3. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 18 ഇക്വിറ്റി ഷെയറുകളിലേക്കും 18 ഷെയറുകളുടെ ഗുണിതങ്ങളിലേക്കും ലേലം വിളിക്കാം. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഒരു ലോട്ടിന് കുറഞ്ഞത് 14,328 രൂപയും 13 ലോട്ടുകള്‍ക്ക് പരമാവധി 1,86,264 രൂപയും നിക്ഷേപിക്കാം.
4. 2006 മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, ഹോം, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ പോലുള്ള അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വലിയ ശ്രേണി വിപണിയിലെത്തിക്കുന്നവരാണ് മെഡ്പ്ലസ്. പുതിയ ഇഷ്യൂ വരുമാനം സബ്‌സിഡിയറി ഒപ്റ്റിവല്‍ ഹെല്‍ത്ത് സൊല്യൂഷന്‍സിന്റെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
5. 2020 സാമ്പത്തിക വര്‍ഷത്തില്‍ MedPlus വെറും 1.79 കോടി രൂപലാഭം നേടിയെങ്കില്‍ 2021 ല്‍ അത് 63.11 കോടി രൂപയായി. ഇക്കാലയളവിലെ വരുമാനം 2,870.6 കോടി രൂപയില്‍ നിന്ന് 3,069.26 കോടി രൂപയായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍. 2021 സെപ്തംബര്‍ 30-ന് അവസാനിച്ച കാലയളവില്‍, കമ്പനിയുടെ മൊത്തം വരുമാനം 1,890.9 കോടി രൂപയും അറ്റാദായം 66.36 കോടി രൂപയുമാണ്.
Next Story
Videos