മുഹൂര്‍ത്ത വ്യാപാരത്തില്‍ വാങ്ങാന്‍ നാല് ഓഹരികള്‍, നിക്ഷേപം ഒരു വര്‍ഷക്കാലവധിയിലേക്ക്
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിലാണ് രാജ്യം. പക്ഷെ ദീപാവലിയുടെ ഉത്സവാവേശം ഇത്തവണ ദലാൽ സ്ട്രീറ്റില്‍ പ്രതിഫലിച്ചില്ല. ഒക്ടോബറില്‍ വലിയ തിരുത്തലുകള്‍ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ സെപ്റ്റംബര്‍ അവസാനത്തെ ഉയരത്തില്‍ നിന്ന് 7 ശതമാനത്തോളം ഇടിഞ്ഞു. എന്നാല്‍ ഈ ഇടിവ് നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാര്‍ക്കറ്റ് സ്ഥിരത പ്രാപിക്കുന്നതിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു. തിരുത്തല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് നിഗമനങ്ങള്‍. ഇത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്നു. നിലവിലെ നിക്ഷേപകര്‍ക്ക് പുതിയ ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാനും ഈ സമയം വിനിയോഗിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആക്‌സിസ് ബാങ്ക് (Axis Bank)
പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പാദത്തില്‍ ലാഭത്തില്‍ 18 ശതമാനം ലാഭം നേടിയിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 9 ശതമാനം വര്‍ധിച്ച് 13,483 കോടി രൂപയിലെത്തി. അറ്റ ലാഭ മാര്‍ജിന്‍ 3.99 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ 150 പുതിയ ശാഖകളാണ് ബാങ്ക് തുറന്നത്. നഗര, ഗ്രാമപ്രദേശങ്ങളില്‍ ബാങ്കിന്റെ സാന്നിധ്യം വര്‍ധിക്കുകയാണ്.
കരൂര്‍ വൈശ്യ ബാങ്ക് (Karur Vysya Bank)
മറ്റൊരു പ്രമുഖ ബാങ്കായ കരൂര്‍ വൈശ്യ ബാങ്കും സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദ ലാഭത്തിൽ 25.1 ശതമാനം വര്‍ധന നേടി. വരുമാനത്തില്‍ 22 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ബാങ്കിന്റെ ആസ്തി നിലവാരവും മെച്ചപ്പെട്ടു. ഓഹരിയില്‍ 45 ശതമാനം വരെ വളര്‍ച്ചയാണ് ബ്രോക്കറേജുകള്‍ പ്രതീക്ഷിക്കുന്നത്.
സ്റ്റൈലം ഇന്‍ഡസ്ട്രീസ് (Stylam Industries)
ലാമിനേറ്റ് മാനുഫാക്ചറിംഗ് കമ്പനികളില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് സ്റ്റൈലം ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ അനലിസ്റ്റുകളുടെ പ്രതീക്ഷയ്ക്കും മുകളിലായിരിന്നു. വരുമാനം 6 ശതമാനം വര്‍ധിച്ച് 262.7 കോടിയായി. ലാഭം ഇക്കാലയളവില്‍ 34 കോടി രൂപയാണ്. നിലവിലുള്ള ഫാക്ടറിയില്‍ 225 കോടി രൂപയുടെ വിപുലീകരണം നടത്തി വരികയാണ് കമ്പനി.
കാന്‍ഫിന്‍ ഹോംസ് (Can Fin Homes)
കനറ ബാങ്കിന് കീഴിലുള്ള ഹൗസിംഗ് ഫിനാന്‍സ് കമ്പനിയാണ് കാന്‍ ഫിന്‍ ഹോംസ്, പൊതു ജനങ്ങളില്‍ നിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കാന്‍ കഴിയുന്ന ചുരുക്കം ചില ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ ഒന്നാണിത്. രണ്ടാം പാദ ലാഭത്തില്‍ 33.8 ശതമാനം വര്‍ധന രേഖപ്പെടുത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം 7.3 ശതമാനം വര്‍ധനയോടെ 339.8 കോടി രൂപയായി.
Disclaimer: The views and recommendations made above are those of individual analysts or broking companies, and not of Dhanam Publications Mint. We advise investors to check with certified experts before taking any investment decisions.
(By arrangement with livemint.com)