Top

മുത്തൂറ്റ് കാപ്പിറ്റലിന് 15.7 കോടി ലാഭം

മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് (എംസിഎസ്എല്‍) സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 15.7 കോടി രൂപ അറ്റ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റ ലാഭം 14 കോടിയായിരുന്നു. ഈ പാദത്തിലെ വരുമാനം 143.7 കോടി രൂപയാണ്. വായ്പയായി 116.1 കോടി രൂപ വിതരണം ചെയ്തു.

എംസിഎസ്എല്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2269 കോടി ആണ്. മാറിയ സാഹചര്യങ്ങളില്‍, ആളുകള്‍ കൂടുതലായി വ്യക്തിഗത വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് കമ്പനിക്ക് അനുകൂലഘടകമാകുന്നുണ്ടെന്ന് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it