ലിസ്റ്റിംഗിനു ശേഷം കുതിച്ചു കയറി എന്‍.ടി.പി.സി എനര്‍ജി, വിലയില്‍ 14 ശതമാനത്തോളം വര്‍ധന

വലിയ ആവശേമില്ലാതെ ലിസ്റ്റ് ചെയ്ത എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിക്ക് വിപണിയില്‍ വന്‍ കുതിപ്പ്. ഐ.പി.ഒയുടെ ഇഷ്യു വിലയേക്കാള്‍ 3.2 ശതമാനം ഉയര്‍ന്ന് 111.50 രൂപയിലായിരുന്നു എന്‍.എസ്.ഇയില്‍ ഓഹരിയുടെ ലിസ്റ്റിംഗ്. ബി.എസ്.ഇയില്‍ 3.3 ശതമാനം ഉയര്‍ന്ന് 111.60 രൂപയിലും. പിന്നീട് വ്യാപാരം തുടങ്ങിയ ഓഹരി 13.56 ശതമാനം ഉയര്‍ന്ന് വില 122.65 രൂപയിലെത്തി.

നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതാണ് ഓഹരിയെ ഉയര്‍ത്തിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗാണ് എന്‍.ടി.പി.സി നടത്തിയത്. ഓഹരി വിപണിക്ക് പുറത്തുള്ള അനൗാദ്യോഗിക വിപണില്‍ (ഗ്രേ മാര്‍ക്കറ്റില്‍) വെറും ഒരു ശതമാനം മാത്രമായിരുന്നു പ്രീമിയം. ഇത് ലിസ്റ്റിംഗ് നഷ്ടത്തിലായിരിക്കുമോ എന്ന ആശങ്കയിലേക്ക് നിക്ഷേപകരെ നയിച്ചിരുന്നു. ഇഷ്യു വില അമിതമാണെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദക കമ്പനിയായ എന്‍.ടി.പി.സിയുടെ സബ്‌സിഡിയറിയാണ് എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി. നവംബര്‍ 19 മുതല്‍ 22 വരെ നടന്ന ഐ.പി.ഐയ്ക്ക് 2.55 മടങ്ങാണ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചത്.
10,000 കോടി രൂപയാണ് ഐ.പി.ഒ വഴി എന്‍.ടി.പി.സി സമാഹരിച്ചത്. പൂർണമായും പുതു ഓഹരികളുടെ വില്‍പ്പന മാത്രമാണ് ഐ.പി.ഒയിലുണ്ടായിരുന്നത്. 2022ല്‍ എല്‍.ഐ.സി നടത്തിയ 21,000കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ശേഷം ഒരു പൊതുമേഖലാ കമ്പനി നടത്തുന്ന ഏറ്റവും വലിയ പബ്ലിക് ഇഷ്യു ആണിത്.

ഓഹരി ഇനി എങ്ങോട്ട്?

മഹാരത്‌ന പൊതുമേഖല കമ്പനിയായ എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി സൗരോര്‍ജം, വിന്റ് പവര്‍, തുടങ്ങിയ പുനരുപയോഗ വൈദ്യുതിയില്‍ ശ്രദ്ധയൂന്നുന്ന കമ്പനിയാണ്. ആറ് സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനം 2,037.65 കോടി രൂപയും ലാഭം 344.72 കോടി രൂപയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവില്‍ 1,132.73 കോടി രൂപ വരുമാനവും 175.3 കോടി രൂപ ലാഭവും രേഖപ്പെടുത്തി.
ശക്തമായ അടിത്തറയാണ് കമ്പനിയുടേതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. രണ്ട് വര്‍ഷമെങ്കിലും ഓഹരികള്‍ കൈവശം വയ്ക്കണമെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മുതല്‍ ആറ് വര്‍ഷക്കാലയളവില്‍ 250 മുതല്‍ 600 രൂപ വരെ ലക്ഷ്യമിട്ട് നിക്ഷേപിക്കാമെന്നാണ് സ്റ്റോക്ക് മാര്‍ക്കറ്റ് ടുഡേയുടെ സഹസ്ഥാപകന്‍ വി.എല്‍.എ അംബാല പറയുന്നത്.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Related Articles
Next Story
Videos
Share it