Begin typing your search above and press return to search.
ഓഹരി വിപണിയില്‍ ചോരപ്പുഴ ഒഴുകിയപ്പോള്‍ പൊറിഞ്ചു വെളിയത്തിന്റെ ട്വീറ്റ് ഇങ്ങനെ!
യുക്രെയ്‌നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോള്‍ ശ്രദ്ധേയമായത് രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സാരഥിയുമായ പൊറിഞ്ചു വെളിയത്തിന്റെ ട്വീറ്റ് (Porinju Veliyath Tweet) .
A Good Day to buy your high conviction ideas! (നിങ്ങള്‍ക്ക് വിശ്വാസമുള്ള കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ പറ്റിയ ദിവസം) ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മികച്ച അടിത്തറയും സഹജമായ മൂല്യത്തിലും താഴെ നില്‍ക്കുന്നതുമായ കമ്പനികളെ തെരഞ്ഞുപിടിച്ച് നിക്ഷേപിക്കണമെന്ന ആശയത്തിന്റെ വക്താവാണ് പൊറിഞ്ചു വെളിയത്ത്. ധനം മാഗസിനില്‍ എഴുതുന്ന കോളത്തില്‍ സമീപകാലത്തായി ഭൂഗുരുത്വാകര്‍ഷണ ബലത്തെ വെല്ലുവിളിച്ച് ആകാശത്തേക്ക് കുത്തനെ ഉയരുന്ന പുതുതലമുറ ടെക് കമ്പനികളുടെ മൂല്യത്തെ കുറിച്ച് സംശയവും ഇക്കാര്യത്തില്‍ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പും പൊറിഞ്ചു വെളിയത്ത് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ദീപാവലിക്കാലത്ത് ധനം മാഗസിനിലൂടെ (Dhanam Magazine) നിക്ഷേപകര്‍ക്കായി പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ചത് രാജ്യത്തെ പൊതുമേഖലാ കമ്പനികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പോര്‍ട്ട്‌ഫോളിയോ ആയിരുന്നു. കരുത്തുറ്റ അടിത്തറയും വമ്പന്‍ ആസ്തിയും എന്നാല്‍ സഹജമായ മൂല്യത്തിലും താഴെ നില്‍ക്കുന്നവയായിരുന്നു അവയെല്ലാം.
ഇന്ന് രാജ്യത്തെ മുഖ്യ ഓഹരി സൂചികകള്‍ അഞ്ച് ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇന്നത്തെ ഇടിവോടെ ഇന്ത്യന്‍ ഓഹരി സൂചിക ജനുവരിയിലെ ഉയര്‍ന്ന തലത്തില്‍ നിന്ന് ഏതാണ്ട് 16 ശതമാനത്തോളം താഴ്ന്നു കഴിഞ്ഞു. ഓഹരി വിപണി തിരുത്തല്‍ ഘട്ടവും കടന്ന് കരടികളുടെ പിടിയിലായെന്നും വിപണി നിരീക്ഷകര്‍ പറയുന്നുണ്ട്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവിലൊന്നാണ് ഇന്നത്തേത്.

Next Story
Videos