Begin typing your search above and press return to search.
അറ്റാദായം 26 ശതമാനം ഉയര്‍ത്തി ഒഎന്‍ജിസി
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 11,045 കോടി രൂപ അറ്റാദായം (net profit) നേടി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 26 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. പ്രവര്‍ത്തന വരുമാനം 36 ശതമാനം ഉയര്‍ന്ന് 38,583.3 കോടി രൂപയിലെത്തി.
25,322.6 കോടി രൂപയാണ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ കമ്പനിയുടെ ചെലവ്. നികുതിയായി 3627.36 കോടി രൂപയാണ് ഒഎന്‍ജിസി(ONGC) അടച്ചത്. കടവും ഓഹരികളും തമ്മിലുള്ള അനുപാതം (debt-to-equity ratio) 0.44 ആണ്. ബാധ്യതകള്‍ വീട്ടാന്‍ ചെലവഴിച്ചത് 689.50 കോടി രൂപയാണ്.
ഓഹരി ഒന്നിന് 4 രൂപ ഇടക്കാല ലാഭവിഹിതവും ഒഎന്‍ജിസി പ്രഖ്യാപിച്ചു. നിലവില്‍ ഒരു ശതമാനത്തോളം ഇടിഞ്ഞ് 146.80 രൂപയിലാണ് (10.00 AM) ഒഎന്‍ജിസി ഓഹരികളുടെ വ്യാപാരം.
Next Story
Videos