സ്വര്‍ണം വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വിപണി. തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ ഇടിവ്. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില പവന് 46,200 രൂപയാണ്. 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,775 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 4,775 രൂപയിലെത്തി. വെള്ളിവില ഇന്ന് ഗ്രാമിന് ഒരു രൂപ താഴ്ന്ന് 76 രൂപയുമായിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
അര ലക്ഷത്തോളം രൂപ
നിലവില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും ജി.എസ്.ടിയും ചേര്‍ത്ത് അര ലക്ഷത്തോളം രൂപ ചെലവ് വരും. ഡോളര്‍ കരുത്താർജിക്കുന്നതാണ്. സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.