നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കി സാഹ് പോളിമേഴ്‌സ് ലിസ്റ്റിംഗ്

സാഹ് പോളിമേഴ്‌സ് (Sah Polymers Ltd) ഓഹരികള്‍ 30.75 ശതമാനം നേട്ടത്തില്‍ ലിസ്റ്റ് ചെയ്തു . വിപണിയില്‍ 85 രൂപ നിരക്കിലാണ് കമ്പനി ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. 65 രൂപയായിരുന്നു ഓഹകളുടെ ഇഷ്യൂ വില.

ഒരുവേള ഓഹരികള്‍ 89.25 രൂപവരെ ഉയര്‍ന്നു. നിലവില്‍ 37.31 ശതമാനം നേട്ടത്തില്‍ 89.25 രൂപയിലാണ് (01.30 AM) വ്യാപാരം. ഹ്രസ്വകാലയളവില്‍ ഓഹരി വില 100 കടന്നേക്കുമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി 4 വരെയായിരുന്നു സാഹ് പോളിമേഴ്‌സ് ഐപിഒ.


66.3 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 10.2 ദശലക്ഷം ഓഹരികളുമാണ് കമ്പനി വിറ്റത്. 1 ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പട്ടത് 7.46 ഇരട്ടിയോളമാണ്. പോളിപ്രൊഫൈലിന്‍ (പിപി), ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍ (എച്ച്ഡിപിഇ), ഫ്‌ലെക്‌സിബിള്‍ ഇന്റര്‍മീഡിയറ്റ് ബള്‍ക്ക് കണ്ടെയ്‌നറുകള്‍ (എഫ്‌ഐബിസി) ബാഗുകള്‍, എച്ച്ഡിപിഇ/പിപി തുണിത്തരങ്ങള്‍, പോളിമര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും വില്‍പ്പനയിലുമാണ് സാഹ് പോളിമേഴ്‌സ് പ്രവര്‍ത്തിക്കുന്നത്.

2021-22 സാമ്പത്തിക വര്‍ഷം 80.51 കോടി രൂപയുടെ വരുമാനം ആണ് കമ്പനി നേടിയത്. 4.37 കോടിയായിരുന്നു അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷം 2022 ജൂണ്‍വരെയുള്ള കണക്കുകള്‍ പ്രകാരം 1.25 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്കുള്ളത്. 75.35 കോടിയുടേതാണ് ആകെ ആസ്തികള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it