Begin typing your search above and press return to search.
സന്‍സേര എഞ്ചിനീയറിംഗിന്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണം, അവസാന ദിവസം സബ്‌സ്‌ക്രൈബ് ചെയ്തത് 11.75 തവണ
സെപ്റ്റംബര്‍ 14-16 തീയതികളില്‍ നടന്ന സന്‍സേര എഞ്ചിനീയറിംഗിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ല്‍ ഓഹരി വില്‍പ്പനയായിട്ടും അവസാനദിവമായ ഇന്നലെ 11.75 തവണയാണ് ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. 1.21 കോടി ഇക്വിറ്റി ഷെയറുകളുടെ ഐപിഒയില്‍ 13.88 കോടി ഇക്വിറ്റി ഷെയറുകള്‍ക്കായി നിക്ഷേപകര്‍ ലേലം വിളിച്ചതായി എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമായ സബ്‌സ്‌ക്രിപ്ഷന്‍ ഡാറ്റ വ്യക്തമാക്കുന്നു.
റീട്ടെയില്‍ നിക്ഷേപകര്‍ അവര്‍ക്കായി നീക്കിവച്ചിരുന്ന ഭാഗം 3.15 തവണയാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ജീവനക്കാര്‍ക്ക് സംവരണം ചെയ്ത ഓഹരികള്‍ 1.37 തവണും ക്വാളിഫൈഡ് സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ച ഓഹരികള്‍ 26.47 തവണയുമായി സബ്‌സ്‌ക്രൈബ് ചെയ്തത്. സ്ഥാപനേതര നിക്ഷേപകര്‍ 11.37 തവണയും സബ്‌സ്‌ക്രൈബ് ചെയ്തു.
ഓട്ടോ കോമ്പണന്റ് നിര്‍മാതാക്കളായ സന്‍സേര എഞ്ചിനീയറിംഗ് ലിമിറ്റഡ് ബംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 1,283 കോടി രൂപയാണ് സമാഹരിക്കുന്നത്. ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലായതിനാല്‍ ഇതുവഴി കമ്പനിക്ക് നേരിട്ട് ഒരു വരുമാനവും ലഭിക്കില്ല. എല്ലാ വരുമാനവും വില്‍ക്കുന്ന ഓഹരി ഉടമകള്‍ക്കാണ് ലഭിക്കുക. രണ്ട് രൂപ വീതം മുഖവിലയുള്ള ഓഹരിക്ക് 734-744 രൂപ ബാന്‍ഡിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഓഹരി അലോട്ട്മെന്റ് സെപ്റ്റംബര്‍ 21 ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എച്ച്പിയില്‍ നല്‍കിയിരിക്കുന്ന ടൈംലൈന്‍ അനുസരിച്ച് ഓഹരികള്‍ 24 ന് ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ലൈറ്റ് വെഹിക്കിള്‍ സെഗ്മെന്റിലും കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ സെഗ്മെന്റിലുമുള്ള വാഹനങ്ങളുടെ കണക്ടിംഗ് റോഡുകളുടെ മികച്ച 10 ആഗോള വിതരണക്കാരില്‍ ഒന്നാണ് സന്‍സേര എഞ്ചിനീയറിംഗ് ലിമിറ്റഡ്.
Next Story
Videos