എസ്.ബി.ഐ 2023-24ല്‍ 50,000 കോടി രൂപ സമാഹരിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ വഴി 50,000 കോടി രൂപ സമാഹരിക്കും. ഇതിനായി എസ്.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കി.

ഡെറ്റ് ഇന്‍സ്ട്രുമെന്റ്

ഡെറ്റ് ഇന്‍സ്ട്രുമെന്റ് എന്നത് മൂലധനം സമാഹരിക്കാന്‍ കമ്പനികള്‍ കൈക്കൊള്ളുന്ന ഒരു നടപടിയാണ്. കടപ്പത്രങ്ങള്‍/ബോണ്ടുകള്‍ ഇറക്കി നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുകയാണ് ചെയ്യുക.

ഇത്തരത്തില്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിശ്ചിത പലിശ വരുമാനവും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകത്തുകയും (പ്രിന്‍സിപ്പല്‍ തുക) ലഭിക്കും. പാട്ടങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്‌ചേഞ്ച് ബില്ലുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ ഡെറ്റ് ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്.

വിവിധ ഡെറ്റ് ഇന്‍സ്ട്രുമെന്റുകളിലൂടെ

ലോംഗ് ടേം ബോണ്ടുകള്‍, ബേസല്‍ III-കംപ്ലയന്റ് അഡീഷണല്‍ ടയര്‍ 1 ബോണ്ടുകള്‍, ബേസല്‍ III-കംപ്ലയന്റ് ടയര്‍ 2 ബോണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ രൂപയിലും അല്ലെങ്കില്‍ മറ്റേതെങ്കിലും കണ്‍വേര്‍ട്ടിബിള്‍ കറന്‍സിയിലും ഫണ്ട് സ്വരൂപിക്കുന്നതിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്.

മുന്‍ വര്‍ഷം

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍, ടയര്‍-2 ബോണ്ടുകള്‍, എടി-1 ബോണ്ടുകള്‍ എന്നിവയിലൂടെ എസ്.ബി.ഐ ഏകദേശം 38,850 കോടി രൂപ സമാഹരിച്ചിരുന്നു. മാര്‍ച്ച് പാദത്തില്‍ എസ്.ബി.ഐയുടെ അറ്റാദായം 90 ശതമാനം ഉയര്‍ന്ന് 18,094 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it