വാണിജ്യ വാഹന വായ്പ ബിസിനസിൽ പ്രഥമ സ്ഥാനം, ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് ഓഹരികൾ വാങ്ങാം

ശ്രീറാം ഗ്രൂപ്പുമായി ലയിപ്പിക്കാൻ സാധ്യത ഉള്ളതിനാൽ സാമ്പത്തിക നില മെച്ചപ്പെടും
വാണിജ്യ വാഹന വായ്പ ബിസിനസിൽ പ്രഥമ സ്ഥാനം, ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് ഓഹരികൾ വാങ്ങാം
Published on
ഇന്നത്തെ ഓഹരി -ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി (Shriram Transport Finance Company Ltd)
  • 1979-ൽ സ്ഥാപിതമായ ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി (Shriram Transport Finance Company Ltd) നിലവിൽ വാണിജ്യ വാഹന വായ്‌പകൾ ,ബിസിനസ് വായ്‌പകൾ, പ്രവർത്തന മൂലധന വായ്‌പകൾ, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. മാതൃ സ്ഥാപനമായ ശ്രീറാം ഗ്രൂപ്പുമായി ലയിപ്പിക്കുന്നതിന് റിസർവ് ബാങ്കിൻറ്റെ അനുമതി ലഭിച്ചു. ഇനി ഓഹരി ഉടമകളുടെയും, കടക്കാരുടെ യും (creditors) സമ്മതം കൂടി ലഭിക്കണം.
  • 2021-22 ലെ നാലാം പാദത്തിൽ മൊത്തം വരുമാനം 13.11 % വർധിച്ച് 4832.33 കോടി രൂപയായി. അറ്റാദായം 1086.13 കോടി രൂപയായി. അമേരിക്കയിലെ ഇൻറ്റർ നാഷണൽ ഡെവലപ്പ് മെൻറ്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് 250 കോടി ദശലക്ഷം ഡോളർ വായ്‌പ ലഭിച്ചു. 10 വർഷത്തെ നിശ്ചിത പലിശ നിരക്കിലാണ് ലഭിച്ചത്. ഈ തുക പുതിയതും ഉപയോഗിച്ചതുമായ വാണിജ്യ വാഹനങങ്ങൾ വാങ്ങുന്നതിന് വായ്‌പ യായി നൽകും. ഇതു കൂടാതെ 475 ദശലക്ഷം ഡോളർ കഥാപത്രമിറക്കിയും സമാഹരിച്ചു
  • വായ്‌പ വിതരണത്തിനും, തിരിച്ചടവിനും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തി. വായ്‌പ തിരിച്ചടവും മെച്ചപ്പെട്ടിട്ടുണ്ട്.
  • പ്രൊമോട്ടർ കമ്പനിയിൽ നിന്ന് 5 ശതകോടി രൂപ ഓഹരിയായി ലഭിച്ചു, 2.2 ശതകോടി രൂപ ലാഭ വിഹിതമായി നൽകി. ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി ശ്രീറാം ഗ്രൂപ് കമ്പനികളായ ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവയുമായി ലയിക്കുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ റീറ്റെയ്ൽ എൻ ബി എഫ് സി യായി മാറും.
  • വാണിജ്യ വാഹന ഡിമാൻറ്റ് വർധനവും, വ്യാവസായിക വളർച്ച മെച്ചപ്പെടുന്നതും ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനിയുടെ സാമ്പത്തിക വളർച്ചക്ക് സഹായകരമാകും.

    നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക 

    ലക്ഷ്യ വില 1515 രൂപ,

    നിലവിൽ 1245

    (Stock Recommendation by Nirmal Bang Research)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com