Begin typing your search above and press return to search.
'ഞാന്‍ നിക്ഷേപം തുടങ്ങിയത് പതിനൊന്നാം വയസില്‍'
ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ വാറന്‍ ബഫെറ്റ് തന്റെ സ്വത്തിന്റെ 99 ശതമാനവും നേടിയത് അന്‍പത് വയസിന് ശേഷമാണ്.
മുപ്പതാമത്തെ വയസില്‍ ഒരു മില്യണ്‍ ഡോളര്‍ എന്ന നേട്ടം സ്വന്തമാക്കിയ ബഫെറ്റിന്റെ സ്വത്ത് ബില്യന്‍ ഡോളര്‍ കടക്കുന്നത് 56 മത്തെ വയസില്‍. പിന്നീട് ഉയര്‍ച്ചയുടെ വലിയ കണക്കുകള്‍ മാത്രം. അദ്ദേഹത്തെക്കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ.
- ആദ്യത്തെ നിക്ഷേപം പതിനൊന്നാമത്തെ വയസില്‍.
- ന്യൂസ്‌പേപ്പര്‍ വിതരണം ചെയ്ത് നേടിയ പണം കൊണ്ട് സിറ്റീസ് സര്‍വീസിന്റെ ഷെയറുകള്‍ വാങ്ങിയ ബഫെറ്റ് പതിനാലാമത്തെ വയസില്‍ സമ്പാദ്യത്തിലെ 1200 ഡോളര്‍ ഉപയോഗിച്ച് നാല്‍പത് ഏക്കര്‍ കൃഷിസ്ഥലവും വാങ്ങി.
- കോളെജ് പഠനം അവസാനിക്കുമ്പോള്‍ സ്വകാര്യ സ്വത്ത് 9800 ഡോളര്‍ (ഇന്നത്തെ മതിപ്പ് വില 99000 ഡോളര്‍).
- 1958 ല്‍ 31,500 ഡോളറിന് വാങ്ങിയ, മൂന്ന് ബെഡ്‌റൂമുള്ള വീട്ടിലാണ് ഇപ്പോഴും താമസം. മതിലും വേലിയുമൊന്നും ഇല്ലാത്ത വീട്. 'എനിക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ട്. പിന്നെ എന്തിനാ പുതിയൊരു വീട്' എന്നാണ് ബഫെറ്റിന്റെ വാദം.
- ഇപ്പോഴും കാര്‍ സ്വയം ഡ്രൈവ് ചെയ്യും. ബോഡിഗാര്‍ഡോ സെക്യൂരിറ്റിയോ ഒന്നും കൂടെയില്ല.
- 25 വര്‍ഷത്തിലേറെയായി ഉറ്റസുഹൃത്തായ ബില്‍ ഗേറ്റ്‌സ് സന്ദര്‍ശനത്തിനെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ പോയി കൂട്ടിക്കൊണ്ടു വരുന്നതും തനിയെ.
- ഇന്‍ഷുറന്‍സ്, റീറ്റെയ്ല്‍, ഫുഡ്, മീഡിയ, ഏവിയേഷന്‍ എന്നിങ്ങനെ ബഫെറ്റിന് നിക്ഷേപമുള്ള അറുപതോളം പ്രമുഖ സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ബെര്‍ക്‌ഷെയര്‍ ഹാത്‌വേ.
- 1839 മുതല്‍ ടെക്‌സ്‌റ്റൈല്‍ നിര്‍മാണ രംഗത്ത് സജീവമായ ഈ കമ്പനിയുടെ ഷെയറുകള്‍ വാങ്ങിയ ബഫെറ്റ് ക്രമേണ ഏറ്റവും കൂടുതല്‍ ഓഹരികളുടെ ഉടമയായി, ബെര്‍ക്‌ഷെയറിന്റെ മേധാവിത്വവും നേടി.
- ഒട്ടേറെ കമ്പനികള്‍ സ്വന്തമായുണ്ടെങ്കിലും മീറ്റിംഗുകള്‍ക്ക് വേണ്ടി ഒരിക്കലും ബഫെറ്റ് സമയം പാഴാക്കാറില്ല.
- വര്‍ഷത്തിന്റെ ആരംഭത്തില്‍ കമ്പനിയുടെ ലക്ഷ്യവും പ്ലാനുകളും വിവരിക്കുന്ന കത്തുകള്‍ മാത്രമാണ് അയക്കുക. പിന്നീട് ചര്‍ച്ചകളും ഫോണ്‍കോളുകളും ചെക്കിംഗും മീറ്റിംഗുകളുമില്ല.
- 'റിവ്യുകളെയും നിര്‍ദേശങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദം നിങ്ങളുടെ ജീവനക്കാരിലുള്ള വിശ്വാസമാണ്' എന്നതാണ് ബഫെറ്റിന്റെ പോളിസി.
- ഒരു കമ്പനിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ ബഫെറ്റ് ശ്രദ്ധിക്കുന്നത് മൂന്ന് കാര്യങ്ങള്‍. ഏറെക്കാലമായി വിപണിയിലുള്ള, ഇനിയും വലിയ ഡിമാന്‍ഡുള്ള ഉല്‍പ്പന്നമാകണം, കമ്പനിയുടെ മാനേജ്‌മെന്റ് ശക്തമായിരിക്കണം, കമ്പനിയുടെ മൂല്യത്തിന് ചേരുന്ന വിലയായിരിക്കണം.
- സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ തീരെ താല്‍പ്പര്യമില്ലാത്ത ബഫെറ്റിന്റെ കയ്യിലുള്ളത് ഒരു പഴയ നോക്കിയ ഫ്‌ളിപ് ഫോണാണ്. ഇന്നത്തെ തലമുറയുടെ കണക്കില്‍ ഒരു പുരാവസ്തു. '2025 വരെ ഉപയോഗിച്ചാല്‍ മാത്രമേ എന്തെങ്കിലും ഞാന്‍ മാറ്റി വാങ്ങാറുള്ളു' എന്ന് ബഫെറ്റ്.
- ലക്ഷ്വറിക്ക് വേണ്ടി പണം ചെലവാക്കാത്ത ബഫെറ്റിന്റെ ഏറ്റവും വിലയേറിയ വാഹനം ഒരു ജെറ്റ് പ്ലെയിനാണ്. പക്ഷെ, അതും ആഡംബരത്തിനല്ല, ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്.
- സമയം അനാവശ്യമായി ചെലവാക്കാനില്ലാത്തതുകൊണ്ട് മാത്രം യാത്രയ്ക്കായി ജെറ്റ് ഉപയോഗിക്കുന്നു. 'ഈ പ്ലെയിന്‍ ഇല്ലായിരുന്നെങ്കില്‍ പല ഡീലുകളും നടക്കില്ലായിരുന്നു' എന്ന് ബഫെറ്റ് പറയുന്നത് വെറുതെയല്ല.
- ഒരു ദിവസത്തിന്റെ 80 ശതമാനവും വായിക്കാനാണ് ബഫെറ്റ് ചെലവഴിക്കുന്നത്. ഓഹരിവിപണിയിലെ ഏറ്റവും പ്രമുഖനായ നിക്ഷേപകന്‍ വായിക്കുന്നതും വിപണി വിശേഷങ്ങളും മറ്റ് കമ്പനികളുടെ വിവരങ്ങളും തന്നെ. ഒരു ദിവസം 600 മുതല്‍ 1000 പേജുകള്‍ വരെ വായിക്കും. അതോടൊപ്പം ആത്മകഥകളും മറ്റ് നോണ്‍ഫിക്ഷനും. കസേരയ്ക്ക് സമീപം പുസ്തകങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടാകും എപ്പോഴും.
- 2006 മുതല്‍ എട്ട് വര്‍ഷം ഡ്രൈവ് ചെയ്തത് ഒരേ കാര്‍ ജിഎം മോട്ടോഴ്‌സിന്റെ കാഡിലാക്. മൂന്ന് വര്‍ഷം മുന്‍പാണ് ഇതിന്റെ പുതിയ മോഡല്‍ സ്വന്തമാക്കിയത്.
- ജോലി കഴിഞ്ഞുള്ള സമയം എങ്ങനെ റിലാക്‌സ് ചെയ്യും? പോപ്‌കോണ്‍ ഉണ്ടാക്കി അതും കൊറിച്ച് ടി വി കാണും. പാര്‍ട്ടികളും സോഷ്യലൈസിംഗും തീരെയില്ല.
- ബഫെറ്റ് സിഇഒ മാര്‍ക്ക് നല്‍കിയിട്ടുള്ളത് ആകെ രണ്ട് നിര്‍ദേശങ്ങള്‍ മാത്രം. ഒന്ന്, ഷെയര്‍ഹോള്‍ഡര്‍മാരുടെ പണം നഷ്ടപ്പെടുത്തരുത്. രണ്ട്, ഒന്നാമത്തെ റൂള്‍ മറക്കരുത്.
Next Story
Videos