തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം വീണ്ടും ഉയര്‍ന്ന് ഓഹരി വിപണി

എട്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഉയര്‍ന്നു. സെന്‍സെക്സ് 449 പോയിന്റ് അഥവാ 0.76 ശതമാനം ഉയര്‍ന്ന് 59,411.08 ലും നിഫ്റ്റി 147 പോയിന്റ് അല്ലെങ്കില്‍ 0.85 ശതമാനം ഉയര്‍ന്ന് 17450.90 ലും ക്ലോസ് ചെയ്തു. 2411 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1097 ഓഹരികള്‍ ഇടിഞ്ഞു. 118 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

നിഫ്റ്റി മെറ്റല്‍, നിഫ്റ്റി പിഎസ്യു ബാങ്ക് സൂചികകള്‍ ഏറ്റവും ഉയര്‍ന്നു. മറ്റെല്ലാ എല്ലാ പ്രധാന മേഖലാ സൂചികകളും മെച്ചപ്പെട്ട നിലയില്‍ അവസാനിച്ചില്ല. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.55 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് സൂചിക 1.34 ശതമാനവും ഉയര്‍ന്നതോടെ വിലിയ വിപണികള്‍ ഇന്ന് വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു.


എല്ലാ ഗ്രൂപ്പ് കമ്പനികളും ഉയര്‍ന്ന നേട്ടത്തില്‍ അവസാനിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം കൈവരിച്ചു. നാഷണല്‍ അലൂമിനിയം കോ, ടാറ്റ ടെലിസര്‍വീസസ് എന്നിവയും മികച്ച നേട്ടമുണ്ടാക്കി.


മികച്ച 200 കമ്പനികളില്‍ വലിയ നഷ്ടമുണ്ടായില്ല. എങ്കിലും ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികള്‍ 2.17 ശതമാനം ഇടിഞ്ഞു.


കേരള കമ്പനികൾ

പൊതുവില്‍ ലിസ്റ്റ് ചെയ്ത 29 കേരള കമ്പനികളില്‍ 7 എണ്ണം മാത്രമാണ് ഇന്ന് നഷ്ടത്തിലായത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസും സ്‌കൂബി ഡേ ഗാര്‍മെന്റ്സുമാണ് ഏറ്റവും നേട്ടത്തിൽ അവസാനിച്ചത്.



Related Articles
Next Story
Videos
Share it