ശക്തമായ തിരിച്ചുവരവില്‍ സൂചികകള്‍; 25 കേരള കമ്പനികള്‍ക്ക് നേട്ടം
ഓഹരി സൂചികകളില്‍ ഇന്ന് മുന്നേറ്റം. സെന്‍സെക്സ് 899.62 പോയ്ന്റ് ഉയര്‍ന്ന് 59808.97 പോയ്ന്റിലും നിഫ്റ്റി 272.40 പോയ്ന്റ് ഉയര്‍ന്ന് 17594.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2118 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1299 എണ്ണത്തിന് നേട്ടമുണ്ടാക്കാനാകാതെ പോയി. 125 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു.
എന്നാല്‍ ടെക് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ്, സിപ്ല, ഡിവിസ് ലാബ്സ്, ഏഷ്യന്‍ പെയ്ന്റ്സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
എല്ലാ സെക്ടറര്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
25 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. പാറ്റ്സ്പിന്‍ ഇന്ത്യ (9.82 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (5.64 ശതമാനം), എഫ്എസിടി (4.67 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.59 ശതമാനം), നിറ്റ ജലാറ്റിന്‍ (3.39 ശതമാനം), ആസ്റ്റര്‍ ഡി എം (3.10 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.44 ശതമാനം), കിറ്റെക്സ് (2.32 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.10 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.04 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. അതേസമയം വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, മുത്തൂറ്റ് ഫിനാന്‍സ്, ഹാരിസണ്‍സ് മലയാളം എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.