ഇന്നും ഇടിവോടെ സൂചികകള്‍
തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 671.15 പോയ്ന്റ് ഇടിഞ്ഞ് 59,135.13 പോയ്ന്റിലും നിഫ്റ്റി 176.70 പോയ്ന്റ് ഇടിഞ്ഞ് 17,412.90 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 1404 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2021 ഓഹരികളുടെ വില ഇടിഞ്ഞു. 102 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി എന്റര്‍പ്രൈസസ്, എച്ച് ഡി എഫ് സി ബാങ്ക് അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് ഡി എഫ്സി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു.
എന്നാല്‍ ടാറ്റ മോട്ടോഴ്സ്, എന്‍ ടി പി സി, മാരുതി സുസുകി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി.
പവര്‍ സൂചിക ഒരു ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ബാങ്ക്, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്സ്, പി എസ് യു ബാങ്ക് എന്നിവ 1-2 ശതമാനം ഇടിഞ്ഞു. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.71 ശതമാനം), ഇന്‍ഡിട്രേഡ് (4.28 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (2.22 ശതമാനം), ഹാരിസണ്‍സ് മലയാളം (1.93 ശതമാനം), എവിറ്റി (1.50 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.96 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം പാറ്റ്സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, വണ്ടര്‍ലാ ഹോളിഡേയ്സ്, മണപ്പുറം ഫിനാന്‍സ്, കല്യാണ്‍ ജൂവലേഴ്സ്, എഫ്എസിടി, കെഎസ്ഇ, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 18 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഓഹരി വിപണി, കേരള kampany