ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; ഈ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി 18% ഉയര്‍ന്നു

വിപണി ചെറിയ നേട്ടത്തില്‍ ആരംഭിച്ചു. കുറച്ചു കയറി. പിന്നീടു താഴ്ന്ന് ചാഞ്ചാട്ടമായി. ഫാര്‍മസ്യൂട്ടിക്കല്‍സും ഹെല്‍ത്ത് കെയറും നല്ല നേട്ടം ഉണ്ടാക്കിയപ്പോള്‍ നിഫ്റ്റി ഐ.ടി 0.65 ശതമാനം ഇടിഞ്ഞു.

സുസ്ലോണ്‍ എനര്‍ജി ഇന്നും അഞ്ചു ശതമാനം ഉയര്‍ന്നു. പേടിഎമ്മിന്റെ 1.6 കോടി ഓഹരികള്‍ വിപണിവിലയേക്കാള്‍ താഴ്ത്തി ബള്‍ക്ക് ഡീല്‍ നടത്തി. ഓഹരി മൂന്നാ ശതമാനം താണു.

എന്‍.എം.ഡി.സി ഉല്‍പന്നങ്ങള്‍ക്കു ടണ്ണിന് 200 രൂപ വിലവര്‍ധന പ്രഖ്യാപിച്ചു. ഓഹരി മൂന്നു ശതമാനം കയറി.

ഇന്‍ഷുറന്‍സ് കമ്പനി ഓഹരികള്‍ ഉയരത്തിലാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഓഹരി 18% ഉയര്‍ന്നു. ഒരു മാസത്തിനുള്ളിൽ 50 ശതമാനമാണ് ഓഹരി വിലയിൽ വർധനയുണ്ടായത്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി (GIC) ഓഹരി 13 ശതമാനം ഉയര്‍ന്നു. ഒരു മാസത്തിൽ 35 ശതമാനമാണ് ഈ ഓഹരി ഉയർന്നത്. എല്‍.ഐ.സി (LIC) ഓഹരിയും ഉയര്‍ന്നു, 9 ശതമാനമാണ് നേട്ടം.

കേസോറാം ഇന്‍ഡസ്ട്രീസിന്റെ സിമന്റ് ബിസിനസ് അള്‍ട്രാ ടെക് സിമന്റിനു വില്‍ക്കുന്നത് കമ്പനിയുടെ കടബാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൂചന. അള്‍ട്രാ ടെക് നല്‍കുന്ന വില വളരെ കൂടുതലാണെന്നു ചിലര്‍ വിലയിരുത്തി. ഇത് കേസോറാം ഓഹരി ഇന്നു രണ്ടു ശതമാനം ഉയര്‍ത്തി.

സ്വര്‍ണവും ഡോളറും

രൂപ ഇന്ന് ദുര്‍ബലമായി. ഡോളര്‍ 83.34 രൂപയില്‍ ഓപ്പണ്‍ ചെയ്തിട്ട് 83.35 രൂപയിലേക്കു കയറി.

സ്വര്‍ണം ലോക വിപണിയില്‍ 1,992 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 45,480 രൂപയില്‍ തുടരുന്നു.

ക്രൂഡ് ഓയില്‍ വില അല്‍പം കയറി. ബ്രെന്റ് ഇനം 81.43 ഡോളര്‍ ആയി.

Read Morning Business News & Stock Market : ആവേശവിഷയങ്ങൾ കാണാതെ വിപണി; ഏഷ്യൻ സൂചികകൾ നേട്ടത്തിൽ; പഞ്ചസാര ഓഹരികൾ കുതിപ്പിൽ

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it