വിപണി ഇടിവിൽ; ഫെഡറൽ ബാങ്ക് ഓഹരി ഉയർന്നു

താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതൽ താഴ്ന്നു. സെൻസെക്സ് 65,600നും നിഫ്റ്റി 19,600നും താഴെ എത്തി. കൂടുതൽ താഴ്ചയിലേക്കു നീങ്ങുന്നതായാണു സൂചന.

ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി എന്നിവ ഒഴികെ എല്ലാ വ്യവസായ മേഖലകളും നഷ്ടത്തിലാണ്. ബാങ്ക്, ധനകാര്യ ഓഹരികളാണ് കൂടുതൽ താഴ്ചയിൽ. ബാങ്ക് നിഫ്റ്റി 0.9 ശതമാനം വരെ താണു.

ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്ന് 151.5 രൂപ വരെ എത്തി. ഒരു വർഷത്തിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. നിലവിൽ 150 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്.

ധനലക്ഷ്മി ബാങ്ക് ഓഹരി രാവിലെ ഒരു ശതമാനത്തിലധികം ഉയർന്ന് 28.6 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി മൂന്നര ശതമാനം ഉയർന്ന് 27.1 രൂപയായി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില 27.5 രൂപയാണ്.

മൂഡീസ് റേറ്റിംഗ് ബാധിച്ച് വേദാന്ത

മൂഡീസ് റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്നു വേദാന്തയുടെ ഓഹരി ആറു ശതമാനം ഇടിഞ്ഞു. ഓഹരി വില 31 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി.

എച്ച്.എൽ.എ ഗ്ലാസ് കോട്ടിന്റെ 3.7 ശതമാനം ഓഹരി പ്രാെമാേട്ടർ വിറ്റത് ഒരു ഹെഡ്ജ് ഫണ്ട് വാങ്ങി. ഓഹരി 14 ശതമാനം ഉയർന്നു.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 83.23 രൂപയിൽ ഓപ്പൺ ചെയ്തു. സ്വർണം ലോക വിപണിയിൽ 1900 നു താഴെയായി. രാവിലെ വ്യാപാരം 1898 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 200 രൂപ കുറഞ്ഞ് 43,600 രൂപയായി. ക്രൂഡ് ഓയിൽ വീണ്ടും കയറി. ബ്രെന്റ് ഇനം 94.88 ഡോളറിൽ എത്തി.

Related Articles
Next Story
Videos
Share it