വിപണിയില്‍ ചാഞ്ചാട്ടം; യെസ് ബാങ്ക് 6% മുന്നേറ്റത്തില്‍, 5% ഇടിഞ്ഞ് എച്ച്.സി.എല്‍, ബി.എസ്.ഇ ഓഹരിക്ക് 17% തകര്‍ച്ച

നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കുടുതൽ നേട്ടത്തിൽ എത്തിയിട്ടു നേട്ടം കുറച്ചു. നിഫ്റ്റി 22,532 വരെ കയറിയിട്ട് തുടക്കത്തിലേക്കാൾ താഴെയായി. സെൻസെക്സ് 74,200നു മുകളിൽ എത്തിയിട്ട് 74,000നു താഴെ എത്തി.

പ്രതീക്ഷയിലും മോശമായ റിസൽട്ടിനെ തുടർന്ന് എച്ച്.സി.എൽ ടെക് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. വരുമാന പ്രതീക്ഷ കുറച്ചതാണു കാരണം. എന്നാൽ ടെക് മഹീന്ദ്ര രണ്ടര ശതമാനം കയറി. ഡെറിവേറ്റീവ് ഇടപാടുകളിലെ കമ്മീഷൻ വെട്ടിക്കുറച്ചതിനെ തുടർന്ന് ബി.എസ്.ഇ ലിമിറ്റഡിൻ്റെ ഓഹരി 17 ശതമാനം ഇടിഞ്ഞു.

റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനാൽ എസ്.ബി.ഐ കാർഡ് ഓഹരി മൂന്നര ശതമാനം താഴ്ന്നു. മികച്ച റിസൽട്ടിൽ എസ്.ബി.ഐ ലെെഫ് രണ്ടു ശതമാനം കയറി. മികച്ച റിസൽട്ടിനെ തുടർന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് രണ്ടും യെസ് ബാങ്ക് ആറും ശതമാനം നേട്ടത്തിൽ ആയി.

3000 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ച അപ്പോളോ ഹോസ്പിറ്റൽസ് ഓഹരി എട്ടു ശതമാനം താഴ്ന്നു. നവരത്ന പദവി ലഭിച്ചതിനെ തുടർന്ന് ഐ.ആർ.ഇ.ഡി.എ ഓഹരി എട്ടു ശതമാനം കയറി. മികച്ച റിസൽട്ടും വരുമാന പ്രതീക്ഷയും ഉണ്ടായിട്ടും മഹീന്ദ്ര ലൈഫ് സ്പേസസ് ഓഹരി നാലര ശതമാനം താഴ്ചയിലായി.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്നു തുടക്കത്തിൽ ഇടിഞ്ഞു. ഡോളർ നാലു പൈസ നേട്ടത്തിൽ 83.39 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.43 രൂപയായി. സ്വർണം ലോക വിപണിയിൽ 2,325 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ സ്വർണം പവന് 240 രൂപ കുറഞ്ഞ് 54,240 രൂപയായി. ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെന്റ് ക്രൂഡ് 88.66 ഡോളറിലാണ്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it