Begin typing your search above and press return to search.
നേട്ടത്തോടെ തുടങ്ങി വിപണി, പിന്നീടു ചാഞ്ചാട്ടം; കല്യാണ്‍ ഓഹരികളില്‍ വന്‍ കുതിപ്പ്
നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. സെന്‍സെക്‌സ് 81,236.45 വരെയും നിഫ്റ്റി 24,867.35 വരെയും ഉയര്‍ന്നിട്ടാണു താഴ്ന്നത്.
റിയല്‍റ്റി, ഓട്ടോ, ഫാര്‍മ ഓഹരികള്‍ ഇന്നു താഴ്ചയിലാണ്.
കല്യാണ്‍ ജ്വല്ലേഴ്‌സ് പ്രൊമോട്ടര്‍ ടി.എസ്. കല്യാണരാമന്‍ കമ്പനിയുടെ 2.42 കോടി ഓഹരികള്‍ വിദേശ നിക്ഷേപകരായ ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നു വാങ്ങി. ഒന്നിന് 535 രൂപ വച്ച് 1300 കോടി രൂപ മുടക്കി. ഇതോടെ പ്രാെമോട്ടര്‍ ഗ്രൂപ്പിന് 62.95 ശതമാനം ഓഹരി ആയി. മൊത്തം 6.4 ശതമാനം വരുന്ന 6.6 കോടി ഓഹരികള്‍ ഇന്നലെ ബ്ലോക്ക് ഇടപാടുകളിലായി കൈമാറി. 3,600 കോടി രൂപയുടെ ഇടപാടുകളാണ് ഇന്നലെ നടന്നത്. കല്യാണ്‍ ഓഹരികള്‍ രാവിലെ ഏഴു ശതമാനം കയറി.
Also read: കല്യാണ്‍ ജുവലേഴ്സില്‍ ഓഹരി പങ്കാളിത്തം കൂട്ടി ടി.എസ്.കല്യാണരാമന്‍, വാങ്ങിയത് 1,300 കോടിയുടെ ഓഹരി
ആരതി ഡ്രഗ്‌സ് ഓഹരികള്‍ തിരിച്ചു വാങ്ങും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി ഒന്‍പതു ശതമാനം ഉയര്‍ന്നു. ഇതേ കാരണത്താല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഹരി 17 ശതമാനം കയറി.
മലേഷ്യയില്‍ റെയില്‍വേ നിര്‍മാണ കോണ്‍ട്രാക്റ്റ് ലഭിച്ച ആര്‍.വി.എന്‍.എല്‍ ഓഹരി രണ്ടു ശതമാനം ഉയര്‍ന്നു.
ഐ.ആര്‍.ഇ.ഡി.എ ധനസമാഹരണത്തിനു ശ്രമിക്കുന്നതായ റിപ്പോര്‍ട്ട് ഓഹരിയെ ആറു ശതമാനം ഉയര്‍ത്തി.
പേയ്ടിഎമിന്റെ എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റിംഗ് ബിസിനസ് വാങ്ങാന്‍ സൊമാറ്റോ തീരുമാനിച്ചു. പേയ്ടിഎം ഓഹരി മൂന്നര ശതമാനം കയറി. സൊമാറ്റോ ആദ്യം രണ്ടു ശതമാനം ഉയര്‍ന്നിട്ടു നഷ്ടത്തിലേക്കു മാറി.
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ ഒരു പൈസ കൂടി 83.93 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2500 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കുറഞ്ഞ് 53,440 രൂപയായി.
ക്രൂഡ് ഓയില്‍ തിരിച്ചു കയറി. ബ്രെന്റ് ഇനം 76.13 ഡോളര്‍ വരെ ഉയര്‍ന്നു.
Next Story
Videos