ഭവന വായ്പയില്‍ മികച്ച വളര്‍ച്ച, കാന്‍ ഫിന്‍ ഹോംസ് ഓഹരി 20 ശതമാനം ഉയര്‍ന്നേക്കാം

കനറാ ബാങ്കിന് കീഴിലുള്ള ഭവന വായ്‌പാ സ്ഥാപനമാണ് കാന്‍ ഫിന്‍ ഹോംസ് (Can Fin Homes Ltd). 2022-23 മാര്‍ച്ച് പാദത്തിലെ മികച്ച സാമ്പത്തിക ഫലം പുറത്തു വന്നത് മുതൽ ഓഹരി വില കയറുകയാണ്. ഇനിയും 20 ശതമാനം വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് പ്രവചനങ്ങൾ. അതിനായുള്ള അനുകൂല ഘടകങ്ങള്‍ :

1. 2022-23 മാര്‍ച്ച് പാദത്തില്‍ അറ്റാദായം 34.9 ശതമാനം ഉയര്‍ന്ന് 166 കോടി രൂപയായി. വായ്പകള്‍ വിതരണം ചെയ്തതില്‍ 6.1 ശതമാനം വളര്‍ച്ച 2500 കോടി രൂപ. കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 18.2 ശതമാനം വളര്‍ച്ച നേടി, 31,500 കോടി രൂപയെത്തി.

2. അറ്റ പലിശ വരുമാനം 10.1 ശതമാനേ ഉയര്‍ന്ന് 261.3 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 0.78 ശതമാനം കുറഞ്ഞ് 3.37 ശതമാനമായി. 120 ശതമാനം വരെ മധ്യകാല വളര്‍ച്ച ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

3. കാന്‍ ഫിന്‍ ഹോംസ് കൂടുതലും റീറ്റെയ്ല്‍ ഭവന വായ്പകളാണ് നല്‍കുന്നത്. പ്രവര്‍ത്തന രഹിതമായ വായ്പ കള്‍ക്കായി പണം നീക്കിവെക്കേണ്ടതില്ല. ശമ്പള വരുമാനമുള്ള വ്യക്തികളാണ് വായ്പകള്‍ എടുത്തതില്‍ ഭൂരിഭാഗവും.

4. ചെലവ് വരുമാന അനുപാതം ഒരു ശതമാനത്തില്‍ താഴെ കുറഞ്ഞ് 19 ശതമാനമായി. തുടര്‍ന്നും പതിനേഴ് ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

5. ആസ്തികളില്‍ നിന്നുള്ള ആദായം (2.3 %), ഓഹരിയില്‍ നിന്നുള്ള ആദായവും (18.2 %) മികച്ചതായിരുന്നു.

6. ഭവന വായ്പകളില്‍ 16 ശതമാനം വരെ വളര്‍ച്ച, വ്യക്തിഗത ടോപ് അപ്പ് വായ്പകളില്‍ 25.2 ശതമാനം, മോര്‍ട്ട്‌ഗേജ് ഫ്‌ലെക്‌സി ലോണ്‍ 22.3% വളര്‍ച്ച കൈവരിച്ചു.

7. പലിശ നിരക്ക് വര്‍ധനവ് മൂലം ഫണ്ട് ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട് എട്ട് ശതമാനം. നിരക്ക് വര്‍ധന ഭവന വായ്പ ഡിമാന്‍ഡ് കുറയാനും കാരണമായി.

8. നിഷ്‌ക്രിയ ആസ്തികളായ 16 കോടി രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്, നാലാം പാദത്തില്‍ ഉപഭോക്താക്കളുടെ പലിശ അടവില്‍ 8 കോടി രൂപയുടെ കുറവുണ്ട്. കടപ്പത്രങ്ങള്‍ വഴി ധന സമാഹരണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി. ഫണ്ടുകള്‍ക്ക് വേണ്ടി വാണിജ്യ പേപ്പറുകള്‍ (Commercial Paper) ഇറക്കേണ്ട ആവശ്യമില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)

ലക്ഷ്യ വില - 708 രൂപ

നിലവില്‍- 594 രൂപ

Stock Recommendation by Nirmal Bang Research.

(Equity investing is subject to market risk. Always do your own research before investing )

Related Articles
Next Story
Videos
Share it