Begin typing your search above and press return to search.
ശക്തമായ പ്രീ സെയില്‍സ് വര്‍ധനവ്, ഈ റിയല്‍ എസ്റ്റേറ്റ് ഓഹരിയില്‍ 44 ശതമാനം ഉയര്‍ച്ച പ്രതീക്ഷിക്കാം
മഹീന്ദ്ര & മഹീന്ദ്ര ഗ്രൂപ്പില്‍ പ്പെട്ട പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്സ് (Mahindra Lifespace Developers Ltd ). 2021 -22 ല്‍ പ്രീ സെയില്‍സ് ബുക്കിംഗ് (നിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പുള്ള ബുക്കിംഗ്) 48 % വര്‍ധിച്ച് 1000 കോടി രൂപ നേടി. 2022 -23 ആദ്യ പകുതിയില്‍ പ്രീ സെയില്‍സ് ബുക്കിംഗ് 1000 കോടി രൂപയില്‍ കൂടുതലായി.
ഭവനങ്ങള്‍ കൂടാതെ വ്യാവസായിക ക്ലസ്റ്ററുകള്‍ (industrial clusters), സംയോജിത നഗരങ്ങള്‍ (integrated cities) എന്നിവയും നടപ്പാക്കുന്നുണ്ട്. അടുത്തിടെ ബാംഗ്ലൂരിലും, ഗുര്‍ഗാമിലും ആരംഭിച്ച പുതിയ ഭവന പദ്ധതികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്.
മുംബൈ, പൂനെ കൂടാതെ ബാംഗ്ലൂരും കമ്പനിക്ക് പ്രധാന വിപണിയാണ്. ഇതിലൂടെ 4000 കോടി രൂപയുടെ വാര്‍ഷിക മൊത്തം വികസന മൂല്യം (Gross Development Value) കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമി ഉടമകളുമായി സംയുക്ത വികസന കരാറില്‍ ഏര്‍പ്പെടുന്നതിനു പകരം ഭൂമി സ്വന്തമായി വാങ്ങുന്ന ബിസിനസ് തന്ത്രമാണ് മഹീന്ദ്ര പിന്തുടരുന്നത്.
വ്യാവസായിക ലോജിസ്റ്റിക്‌സ് റിയല്‍ എസ്റ്റേറ്റ് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് ആക്ടിസ് എന്ന കമ്പനിയുമായി ധാരണയില്‍ എത്തി. ഇതിലൂടെ മഹീന്ദ്രയുടെ കൈവശമുള്ള 100 ഏക്കര്‍ ഭൂമി ധന സമ്പാധന ത്തിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. സംയുക്ത സംരംഭത്തില്‍ 26 % പങ്കാളിത്തം ലഭിക്കാനും 180 കോടി രൂപയുടെ വരുമാനം നേടാനും കഴിയും. ഈ പണം ഉപയോഗിച്ച് കൂടുതല്‍ ഭൂമി വാങ്ങാന്‍ കഴിയും.
കമ്പനിക്ക് 300 കോടി രൂപയുടെ കടമുണ്ട്. നിലവിലുള്ള ബിസിനസില്‍ നിന്ന് അറ്റ ആസ്തി മൂല്യം (Net Asset Value) 5000 കോടി രൂപയാണ് കണക്കാക്കുന്നത്
സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള പദ്ധതികളാണ് മഹീന്ദ്ര നടപ്പാക്കുന്നത്. ഹരിത നിര്‍മാണ പ്രക്രിയ പിന്തുടരുന്നത്തിന് വിവിധ സ്ഥാപനങ്ങളുടെ അംഗീകാരവും നേടിയിട്ടുണ്ട്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 57 % വര്‍ധിച്ച് 51.72 കോടി രൂപയായി. നഷ്ടം 20 കോടി രൂപ.
കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ മഹീന്ദ്ര ലൈഫ് സ്‌പേസ് ഓഹരിയില്‍ 146 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് ഉണ്ടായിട്ടുണ്ട് . പുതിയ ഭവന, വ്യാവസായിക പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട വരുമാനം അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 550 രൂപ
നിലവില്‍ - 371.70 രൂപ
(Stock Recommendation by Motilal Oswal Investment Services)
Next Story
Videos