ഇ-സ്‌പോര്‍ട്‌സ് ബിസിനസില്‍ മികച്ച വരുമാന വളര്‍ച്ച: ഈ ഓഹരി 37 ശതമാനം വരെ വളര്‍ന്നേക്കാം

ഇ-സ്‌പോര്‍ട്‌സ്, ഗെയിമിംഗ് രംഗത്ത് ഏറ്റെടുക്കലുകളിലൂടെ അതിവേഗം വളരുന്ന കമ്പനിയാണ് നസാറ ടെക്‌നൊളജിസ് (Nazara Technologies Ltd). ജുന്‍ജുന്‍വാല കുടുംബത്തിന് ഓഹരി പങ്കാളിത്തം ഉള്ളത് കൊണ്ട് വാര്‍ത്താ പ്രാധാന്യം ലഭിച്ച ഈ ഓഹരി ഏറ്റവും ഉയര്‍ന്ന നിലയായ 1601 രൂപയില്‍ നിന്ന് 70% ഇടിവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ ഈ ഓഹരി തിരിച്ചു വരവിന്റെ പാതയിലാണ്.

വളര്‍ച്ചാ സാധ്യതകള്‍ പരിശോധിച്ചാല്‍ ഇനിയും 37ശതമാനം വരെ ഈ ഓഹരി ഉയരാന്‍ സാധ്യത ഉള്ളതായി കാണാം. കമ്പനിയുടെ പുതിയ ബിസിനസ് സാധ്യതകള്‍

1. അടുത്തിടെ പ്രൊ ഫുട്ബാള്‍ നെറ്റ്വര്‍ക്ക് എന്ന കമ്പനിയെ 16 കോടി രൂപ ചെലവില്‍ ഏറ്റെടുത്തു. ഉപ കമ്പനിയായ അബ്‌സൊല്യൂട്ട് സ്‌പോര്‍ട്‌സ് വഴിയാണ് 73% ഓഹരികള്‍ കരസ്ഥമാക്കിയത്. അമേരിക്കയിലെ ഫുട്ബാള്‍ ലീഗ് മത്സരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും നല്‍കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഏറ്റെടുത്തത്.

2. കൊച്ചു കുട്ടികള്‍ക്ക് ഡിജിറ്റല്‍ കളികളിലൂടെ പഠിക്കാനും (Gamified Early Learning), ഇ-സ്‌പോര്‍ട്‌സ് എന്നിവയാണ് നസാറയുടെ പ്രധാന ബിസിനസുകള്‍. ഇ-സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ 2022-23 ആദ്യ മൂന്ന് ത്രൈ മാസങ്ങളില്‍ 84% വരുമാന വളര്‍ച്ച നേടി.

2023 -24 ല്‍ 45% വരുമാന വളര്‍ച്ച ഈ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നു. ഗെയിമിംഗ് രംഗത്ത് 25% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

3. 2019 ല്‍ ഫുട്ബാള്‍, ക്രിക്കറ്റ്, ബാസ്‌കറ്റ് ബാള്‍ തുടങ്ങിയ മുഖ്യധാര കായിക മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന സ്‌പോര്‍ട്‌സ് കീട എന്ന കമ്പനി 44 കോടി രൂപക്ക് വാങ്ങിയിരുന്നു. അതില്‍ 76 ദശലക്ഷം മാസ വരിക്കാര്‍ സജീവമായിട്ട് ഉണ്ട്. അതില്‍ നിന്നുള്ള വരുമാനം 2022 -23 ആദ്യ മൂന്ന് പാദങ്ങളില്‍ 59 % വര്‍ധിച്ചു (അമേരിക്കയില്‍ 100%).

4. 660 കോടി രൂപ ക്യാഷ് റിസര്‍വ് ഉണ്ട്. ഇത് ഉയയോഗിച്ച് ചെലവ് കുറഞ്ഞ ഏറ്റെടുക്കലുകള്‍ ഇനിയും നടത്താന്‍ സാധിക്കും.

5. ഒരു കമ്പനിയെ ഏറ്റെടുത്ത് ആഡ് ടെക്ക് (Adtech) ബിസിനസിലും മുന്നേറുന്നു. അതില്‍ 55% വളര്‍ച്ച 2022 -23 ല്‍ കൈവരിച്ചു. കൂടാതെ മറ്റു വരുമാന സ്രോതസുകള്‍ - ഫ്രീമിയം ഗെയിം, ടെലികോം വരിസംഖ്യ എന്നിവയും വര്‍ധിക്കുന്നുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)

ലക്ഷ്യ വില- 700 രൂപ

നിലവില്‍ - 495.20

Stock Recommendation by ICICI Securities.

Equity investing is subject to market risk. Always do your own research before investing.



Related Articles

Next Story

Videos

Share it